റാഞ്ചി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യില്‍ മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്ങ്സിന് ഇന്ന് കന്നിയങ്കം. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ടൈറ്റന്‍സാണ് സൂപ്പര്‍ കിങ്ങ്സിന്റെ എതിരാളി. സുപ്രധാന ടൂര്‍ണമെന്റില്‍ ജയത്തോടെ തുടങ്ങേണ്ടതിന്റെ ആവശ്യകത ഇരു സംഘങ്ങള്‍ക്കും നന്നായറിയാം. അതിനാല്‍ത്തന്നെ വീറുംവാശിയുമുള്ള മത്സരമാവും അരങ്ങേറുക.
ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ടീമുകളിലൊന്നാണ് സൂപ്പര്‍ കിങ്ങ്സ്. നായകന് മഹേന്ദ്ര സിങ് ധോണി, മുരളി വിജയ്, സുരേഷ് റെയ്ന, ഫാഫ് ഡുപ്ലെസിസ്, മൈക്കല്‍ ഹസി എന്നിവരടങ്ങുന്ന ചെന്നൈ ബാറ്റിങ് നിര ഫോമിലേക്കുയര്‍ന്നാല്‍ ആരും വലയും. രവീന്ദ്ര ജഡേജ, ആല്‍ബി മോര്‍ക്കല്‍ ഡെയ്ന്‍ ബ്രാവോ എന്നിവരുടെ ഓള് റൗണ്ട് മികവും സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആ. അശ്വിന്റെ പന്തേറും ധോണിപ്പടയുടെ ഭാഗധേയം നിര്‍ണയിക്കും.
ടൈറ്റന്‍സും ഒട്ടും മോശക്കാരല്ല. ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാംസ്ഥാനക്കാണ് അവര്‍. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സിഡ്നി സിക്സേഴ്സിനോട് ഇഞ്ചോടിഞ്ച് പൊരുതിയശേഷമാണ് ടൈറ്റന്‍സ് വീണത്. ആഴമേറിയ ബാറ്റിങ് ലൈനപ്പാണ് ടൈറ്റന്‍സിന്റെ ബലം. വെടിക്കെട്ട്വീരന് എബി ഡിവില്ലിയേഴ്സും പരിചയ സമ്പന്നനായ ജാക് റുഡോള്‍ഫും അതിന്റെ ഭാഗമാകുന്നു. എബിഡിയുടെ പ്രകടനത്തില്‍ തന്നെയാവും ടൈറ്റ ന്‍സിന്റെ പ്രധാന പ്രതീക്ഷ. ഇന്നത്തെ ആദ്യമത്സരത്തില്‍ ബ്രിസ് ബെ യ്ന് ഹീറ്റും ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയും കൊമ്പുകോര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: