അമൃത്സര്‍: മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് സാക്ഷികളെ വിസ്തരിക്കുന്നതിന് രണ്ടാം തവണയും ഏഴംഗ പാക്ക് ജുഡീഷ്യല്‍ കമ്മീഷന് ഇന്ത്യയിലെത്തി. ഇതിന് മുമ്പ് 2012 മാര്‍ച്ചില്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധകോടതി തള്ളിയിരുന്നു.
സാക്ഷിമൊഴികളുടെ അഭാവം കാരണമായിരുന്നു കോടതി റിപ്പോര്‍ട്ട് തള്ളിയത്. അട്ടാറി അതിര്‍ത്തിപ്രദേശത്തു കൂടിയാണ് ഏഴ് ദിവസ വിസ കാലാവധിയില്‍ കമ്മീഷനംഗങ്ങള്‍ ഇന്ത്യയിലെത്തിയത്.
2008 നവംബര്‍ 26 നാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. നേരത്തെ ആക്രമണവുമായി ബന്ധപ്പെട്ട് ഭീകരന് അജ്മല്‍ കസബിനെ വധ ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: