ബീജിങ്: കേരളത്തില്‍ ഓണക്കാലത്തെ ഒരാഴ്ചയുണ്ടായ കനത്ത മഴയ്ക്ക് കാരണമാക്കിയെന്ന് കരുതപ്പെടുന്ന ഉസാഗി ചുഴലിക്കൊടുങ്കാറ്റ് പരമാവധി ശക്തിയാര്‍ജിച്ച് ചൈനയിലേക്ക്. നാളെ ചൈനയിലെത്തുമെന്ന ആശങ്കയെത്തുടര്‍ന്ന് രാജ്യത്ത് ദുരന്തബാധയനുസരിച്ചുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
യാത്രകള്‍ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ജനങ്ങളോടാവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ തയ്വാനില്‍നിന്ന് 625 കിലോമീറ്റര്‍ തെക്കുകിഴക്കാണ് ഉസാഗിയുടെ കേന്ദ്രബിന്ദു. ഇത് 20 കിലോമീറ്റര്‍ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്.
കനത്ത മഴ, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാദ്ധ്യതയുള്ളതുകൊണ്ട് ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് തയ്വാന്, ഫിലിപ്പൈന്‍സ്, ചൈന എന്നീ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോങ്കോങ്ങും ഭീതിയിലാണ്.
ചൈനയില്‍ നൂറു സെന്റീമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്. മണിക്കൂറില്‍ ശരാശരി 240 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റടിക്കാനും സാദ്ധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: