താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുമ്പ്രയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു. സംഭവത്തില്‍ ആളപായമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ശനിയാഴ്ച പുലര്‍ച്ചെയാണ് കെട്ടിടം തകര്‍ന്നത്. സ്ഥലത്ത് ഏപ്രിലില്‍ കെട്ടിടം തകര്‍ന്ന് 74 പേര് മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: