സന: അല്‍ഖ്വയ്ദ ഭീകരര്‍ യെമനില്‍ നടത്തിയആക്രമണത്തില്‍ സൈനികരും പോലീസുകാരുമുള്‍പ്പെടെ 56 മരണം. അല്‍ഖ്വയ്ദയുടെ ശക്തികേന്ദ്രമായ തെക്കന്‍ യെമനിലെ മൂന്നിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഷബ്വ പ്രവിശ്യയിലുള്ള മൈഫ സൈനിക കേന്ദ്രത്തിനുനേരെയാണ് ഒരു ആക്രമണം ഉണ്ടായത്. ഇവിടെ നിരവധി പോലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇതേസമയം ഇവിടെനിന്നും 15 കിലോമീറ്റര്‍ അകലെയുള്ള രണ്ട് സൈനിക പോസ്റ്റുകളും ഭീകരര്‍ ആക്രമിച്ചു. 38 സൈനികരാണ് ഇവിടെ കൊല്ലപ്പെട്ടത്. എണ്ണപ്പാടങ്ങളുടെ സുരക്ഷാചുമതല ഉണ്ടായിരുന്ന സൈനികര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. സൈനിക പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഒാടിച്ചുകയറ്റാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രകൃതിവാതകം നിറയ്ക്കുന്ന ടെര്‍മിനലിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. അല്‍നുഷൈമയിലും ആക്രമണമുണ്ടായി.
അല്ഖ്വയ്ദക്കുനേരെ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഭീകരാക്രമണം ഉണ്ടായത്. അല്‍ഖ്വയ്ദ ഭീകരര്‍ സഞ്ചരിച്ച വാഹനത്തിനുനേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഇതില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
2012 മെയ് മാസത്തിനുശേഷം സൈന്യത്തിന് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അന്ന് സൈനികവേഷത്തിലെത്തിയ ഒരു ചാവേര്‍ നടത്തിയ സ്ഫോടനത്തില്‍ 90 സൈനികര്‍ സനായില്‍ നടന്ന പരേഡിനിടെ കൊല്ലപ്പെട്ടിരുന്നു. 2011 മുതല്‍ യമനിലെ പല ചെറുപട്ടണങ്ങളും അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തിലായി. രാജ്യത്തിന്റെ തെക്കുഭാഗത്ത് പൂര്‍ണമായും ഭീകരര്‍ മേധാവിത്വം സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയുടെ സഹായത്തോടെ കഴിഞ്ഞവര്‍ഷം അല്‍ ഖ്വയ്ദക്കെതിരെ യെമന്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഭീകരര്‍ ചെറുസംഘങ്ങളായി ചിതറി രാജ്യം മുഴുവന്‍ വ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: