ഭൂമിയുടെ മുഖത്ത് സൂര്യോദയം ഉണ്ടാക്കി കതിരുകള്വീശി, ഇരുട്ടാകുന്ന അന്ധകാരത്തെ ധ്വംസനം ചെയ്ത് അതിനെ സൂര്യന്റെ സാക്ഷാല്‍ സ്വയംപ്രകാശമാക്കി അഥവാ പകലാക്കി രൂപാന്തരപ്പെടുത്തുന്നു. തന്മൂലം ഇരുട്ട് സൂര്യങ്കല്‍ ലയിച്ച് രൂപാന്തരപ്പെട്ടപ്പോള്‍ അതുതന്നെ സൂര്യന്റെ സാക്ഷാല്‍ സ്വയംപ്രകാശമാക്കി അഥവാ പകലാക്കി രൂപാന്തരപ്പെടുത്തുന്നു. തന്മൂലം ഇരുട്ട് സൂര്യങ്കല്‍ ലയിച്ച് രൂപാന്തരപ്പെട്ടപ്പോള്‍ അതുതന്നെ സൂര്യന്റെ സ്വയംപ്രകാശമായി ഭവിച്ചു. അതുകൊണ്ട് ഈ പകലാകുന്ന സ്വയംപ്രകാശത്തിന് ഭൂമിയുടെ ചുവടേയുള്ള സര്‍വ്വവിധ നന്മകള്ക്കും ആദിയന്തം ഹേതുഭൂതമായിത്തീരുന്നതിന് ഇടയാകുന്നു. ഈ വണ്ണം തന്നെ മനുഷ്യഹൃദയങ്ങളാകുന്ന ഭൂമിയുടെ മുഖത്ത് അന്ധകാരസമ്പൂര്ണമായി വര്ധിച്ചുകിടക്കുന്ന ഇരുട്ടില്‍ ബോധസ്വരൂപനായ ഭഗവാന് അല്ലെങ്കില്‍ സൂര്യന് ഉദിച്ച് തന്റെ ജ്ഞാന സമ്പൂര്‍ണമാകുന്ന കതിരുകള്‍ വീശി, മനുഷ്യാത്മാക്കളുടെ അജ്ഞാനാന്ധകാരത്തെ ധ്വംസനം ചെയ്ത് തന്നിലേക്ക് രൂപവല്‍ക്കരിച്ച് സാക്ഷാല്‍ തന്റെ സ്വയംപ്രകാശമാക്കിത്തീര്ക്കുന്നു. ഈ സ്വയംപ്രകാശം മനുഷ്യാത്മാക്കള്‍ തന്നെ ആയിരിക്കയാല് ഇഹപരലോകത്തിലെ സര്‍വ്വവിധ നന്മകള്ക്കും ആദിയന്തം ഈ സ്വയംപ്രകാശം തന്നെ ഹേതുഭൂതമായി ഭവിക്കുന്നു.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: