കോഴിക്കോട്: കനത്ത മഴയില്‍ കക്കയം ഡാമിന് സമീപം ഉരുള്‍പൊട്ടി. മൂന്നു ദിവസമായി പ്രദേശത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ഡാമിന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചിലില്‍ ഡാമിലേക്കുള്ള റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഡാമിലേക്ക് ഗതാഗതം സാധ്യമാകാത്ത സ്ഥിതിയാണിപ്പോള്‍.
ഡാമിന്റെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്ന എട്ടു പോലീസുകാരും കെഎസ്ഇബിയുടെ നാല് കരാര്‍ ജീവനക്കാരും ഡാം പ്രദേശത്ത് കുടുങ്ങിയിരിക്കുകയാണ്. ജെസിബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ എത്തിച്ച് റോഡില്‍ നിന്നും മണ്ണ് നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: