സംഗീതോപകരണങ്ങളില്‍ ഒരേതരം സ്പന്ദാവസ്ഥയിലുള്ളവ തമ്മില്‍ത്തമ്മില്‍ സഹസ്പന്ദിക്കുംപോലെയാണിത്. ഇപ്പോള്‍ നാമിരിക്കുന്നത് ‘മനുഷ്യസ്പന്ദം’ എന്ന നിലയിലാണ്. അത് മാറിപ്പോയാല്‍ നാമിവിടെ മനുഷ്യരെ കാണില്ല. പകരം, മറ്റൊരു രംഗത്തില്‍ ദേവന്മാരെയോ ദേവലോകത്തെയോ കാണും; ദുഷ്ടന്മാര് പക്ഷേ പിശാചുക്കളെയോ പൈശാചികലോകത്തെയോ കാണും. ഈ ഭിന്നദര്ശനങ്ങളെല്ലാം ഒരേ ലോകത്തിന്റേതു തന്നെ. മനുഷ്യതലത്തില്നിന്ന് നോക്കുമ്പോള്‍ ഭൂമി – സൂര്യ – ചന്ദ്ര – നക്ഷത്രാദികളായി കാണുന്ന ഈ ജഗത്തുതന്നെ ദുഷ്ടദൃഷ്ടിയില്‍ നരകമായി കാണാം. സ്വര്ഗ്ഗകാംക്ഷികള്ക്ക് സ്വര്‍ഗമായും കാണാം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: