ലഖ്നൗ: മുസാഫര്‍ നഗര്‍ കലാപം സംബന്ധിച്ച് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി കേന്ദ്രത്തിനും യുപി സര്‍ക്കാരിനും നോട്ടീസ് അയച്ചു. രാഷ്ട്രീയ സമ്മര്‍ദം മൂലം മുസാഫര്‍ നഗര്‍ കലാപം തടയുന്നത് മനപ്പൂര്‍വം വൈകിപ്പിച്ചെന്ന് രണ്ട് പോലീസുദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ രഹസ്യമായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം തേടിയത്.
കലാപം നിലനിര്‍ത്തുന്നതിലും വ്യാപിപ്പിക്കുന്നതിലും അഖിലേഷ് യാദവ് നയിക്കുന്ന സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ ശ്രമിച്ചെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. രണ്ടാഴ്ചത്തെ സമയമാണ് കോടതി വിശദീകരണം സമര്‍പ്പിക്കാനായി സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ അഖിലേഷ് യാദവിന്റെ സര്‍ക്കാരിന് ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്ന് നേരത്തെ മറ്റ് രാഷ്ട്രീയ കക്ഷികള്‍ ആരോപിച്ചിരുന്നു. മുസാഫര്‍ നഗര്‍ കലാപത്തിലും അഖിലേഷിനെ ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു. യുപി മന്ത്രി അസംഖാന് കലാപം നിയന്ത്രിക്കുന്നതില്‍ നിന്നും പോലീസിനെ തടഞ്ഞെന്ന വെളിപ്പെടുത്തലാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: