മെല്‍ബണ്‍: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ മൈക്കല്‍ ക്ലാര്‍ക്ക് നയിക്കും. ക്ലാര്‍ക്കിന്റെ പുറത്തിനേറ്റ പരുക്ക് ഭേദമാകുമെന്ന വിശ്വാസത്തിലാണ് സെലക്റ്റര്‍മാരുടെ തീരുമാനം. പരുക്ക് മാറിയില്ലെങ്കില്‍ തീരുമാനം പുനപ്പരിശോധിക്കുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
പതിനാലംഗ ടീമില്‍ വിക്കറ്റ് കീപ്പര്‍ മാത്യൂ വേഡ്, പേസര്‍ ജോഷ് ഹസ്ലെവുഡ്, പാക് വംശജനായ സ്പിന്നര്‍ ഫവാദ് അഹമ്മദ് എന്നിവരെ ഒഴിവാക്കി. ഷോണ്‍ മാര്‍ഷിനും ഇടം നല്‍കിയില്ല. സേവ്യര്‍ ദോഹര്‍ത്തി, ബ്രാഡ് ഹാഡിന് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒക്റ്റോബര്‍ പത്തിന് രാജ്കോട്ടിലെ ട്വന്റി20യോടെ ആരംഭിക്കുന്ന കംഗാരുക്കളുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഏഴ് ഏകദിന മത്സരങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: