ആത്മസ്ഥിതനായ ജ്ഞാനിക്ക് ഒരു ജീവനോ, പല ജീവന്മാരോ സകല ജീവജാലങ്ങളോ നശിച്ചാലും അതൊരു വസ്തുതയാവില്ല. (അതൊന്നും ആ ജ്ഞാനി ഗണ്യമാക്കില്ല). ആ ജീവന്മാരെ മുഴുവനും നശിപ്പിക്കുന്നത് അദ്ദേഹം തന്നെയാണെങ്കിലും നിത്യശുദ്ധനായ അദ്ദേഹത്തെ യാതൊരു പാപവും ബാധിക്കില്ല. “അഹന്താബോധം ഇല്ലാത്തതാര്ക്കാണോ – അവരുടെ ബുദ്ധിയാണോ ഒന്നിനോടും ബന്ധപ്പെടാതിരിക്കുന്നത് – അങ്ങനെയുള്ള ആള് ഈ ലോകത്തെ മുഴുവന്‍ നശിപ്പിച്ചാലും ഒന്നിനേയും ഹിംസിക്കുന്നില്ല (ഹിംസിക്കുന്നവനാവില്ല). ഒന്നും അദ്ദേഹത്തെ ബാധിക്കില്ല” എന്ന് ഗീതയിലും പറയുന്നുണ്ട്.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: