ന്യൂദല്‍ഹി: ഇന്ത്യയില്‍ അരങ്ങേറിയ നാല്‍പ്പതോളം സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന ലഷ്കര്‍ ഇ തൊയ്ബ ഭീകരന് അബ്ദുള്‍ കരീം തുണ്ടയെ പത്തു ദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. 1997ലെ ഒരു ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് തുണ്ടയെ പോലീസിനു വിട്ടുനല്‍കിയത്.
തുണ്ടയുടെ ഭീകരബന്ധത്തിന്റെ വ്യാപ്തി അറിയാന്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ പാക് പൗരനെ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ സഹായിച്ചെന്ന കേസിലും ഏഴു ദിവസം തുണ്ട പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നു.
ദല്‍ഹിയില്‍ മാത്രം 21 ഭീകരവാദ കേസുകളില്‍ പ്രതിയായ തുണ്ടയെ ആഗസ്റ്റ് 16ന് ഉത്തരാഖണ്ഡില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. 250പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ സ്ഫോടന പരമ്പരയ്ക്കു പിന്നിലും തുണ്ടയുടെ കരങ്ങളായിരുന്നു. യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: