ലണ്ടന്‍: മുന്‍ അമേരിക്കന്‍ ഏജന്റ് എഡ്വേര്‍ഡ് സ്നോഡന് വേഷപ്രഛന്നനായി റഷ്യ ചുറ്റിക്കാണുകയാണ്. റഷ്യയിലെവിടെയും രഹസ്യമായി സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്ന് സ്നോഡന്റെ അഭിഭാഷകന് പറയുന്നു. സ്നോഡന് ഇപ്പോള്‍ എവിടെ താമസിക്കുന്നു ആരാണ് സുരക്ഷ നല്കുന്നതു എന്നിവയെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ അനറ്റോളി കുച്ചറിന പുറത്ത് വിട്ടിട്ടില്ല. ഇന്നലെ റഷ്യയിലെ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് കുച്ചറിന ഇക്കാര്യം വ്യക്തമാക്കിയത്.
സ്നോഡന്റെ ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും റഷ്യയുടെ ദൃശ്യ സൗന്ദര്യത്തില്‍ താല്പര്യമുള്ളതുകൊണ്ടാണ് സ്നോഡന് ധാരാളമായി യാത്ര നടത്തുന്നതെന്നും കുച്ചറിന പറഞ്ഞു. അമേരിക്ക,ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തു വിട്ടതിനെത്തുടര്‍ന്ന് സ്നോഡന് രാജ്യം വിടേണ്ടി വന്നു. ആഗസ്റ്റ് ഒന്നിന് റഷ്യന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിനെ ത്തുടര്‍ന്ന് റഷ്യ അഭയം കൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: