ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ കാണാതായ ഫയലുകള്‍ ഏതൊക്കെയെന്ന ലിസ്റ്റ് കേന്ദ്ര കല്‍ക്കരി മന്ത്രാലയം സിബിഐക്ക് കൈമാറി. കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ആവശ്യപ്പെട്ട ഫയലുകള്‍ കാണാനില്ലെന്ന് കല്‍ക്കരി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സിബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഏതൊക്കെ ഫയലുകളാണ് കാണാതായതെന്ന് സിബിഐയെ രേഖാമൂലം അറിയിക്കാന്‍ മന്ത്രാലയത്തിനും ലിസ്റ്റ് കിട്ടിയാലുടന്‍ ഫയലുകള്‍ നഷ്ടമായതു സംബന്ധിച്ച് കേസെടുക്കാന്‍ സിബിഐക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ലിസ്റ്റ് കിട്ടിയതിനെ തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും.
കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സിബിഐ 13 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ കേസില്‍ ഫയലുകള്‍ കാണാതായത് പാര്‍ലമെന്റിനകത്തും പുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: