അഹമ്മദാബാദ്: മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോ ഷത്തിന്റെ ഭാഗമായി ബിജെപി ന്യൂനപക്ഷസെല്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടി അംഗത്വ വിതരണത്തിന് മുസ്ലിം സമൂഹത്തില്‍ നിന്നും അഭൂതപൂര്‍വ്വമായ പ്രതികരണം. ഒരു ദിവസം കൊണ്ട് 40,000 ലേറെ ഇസ്ലാമിക വിശ്വാസികളാണ് ബിജെപിയില്‍ ചേര്‍ന്നത്. ഒരു ലക്ഷം പേരെ പുതുതായി അംഗങ്ങളാക്കാനാണ് സംസ്ഥാന ഘടകം ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്തില്‍ മുസ്ലിങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നതാണെന്ന് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ മെഹബൂബ് അലി ബാവ പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവുമധികം കാലം രാജ്യം ഭരിച്ചത് കോണ്‍ഗ്രസാണ്. എന്നിട്ടും ഇന്ത്യയില്‍ 40 ശതമാനം മുസ്ലിങ്ങളും ചേരിയിലാണ് താമസിക്കുന്നതെങ്കില്‍ അതാരുടെ കുറ്റമാണ്. രാജ്യത്ത് സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ 2ശതമാനമാണ് മുസ്ലിം ജനസംഖ്യയെന്ന് സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. ഇതും കോണ്‍ഗ്രസിന്റെ കുറ്റം കൊണ്ടല്ലേയെന്നും ബാവ ചോദിച്ചു.
ഗുജറാത്തില്‍ മുസ്ലിം ജനസംഖ്യ ഒമ്പതു ശതമാനമാണ്. ഗുജറാത്ത് പോലീസിലെ മുസ്ലിം പ്രാതിനിധ്യം 10.5 ശതമാനവും. പശ്ചിമ ബംഗാളിലോ മഹാരാഷ്ട്രയിലോ ആസാമിലോ മുസ്ലിങ്ങള്‍ക്ക് ഇത്രയും പ്രാതിനിധ്യം ലഭിച്ചിട്ടില്ല. അവിടങ്ങളിലെ മുസ്ലിം ജനസംഖ്യ ഗുജറാത്തിലേതിനെക്കാള്‍ അധികമായിട്ടും, ബാവ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: