ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് പ്രകൃതിക്ഷോഭത്തില്‍ 92 വിദേശികളുള്‍പ്പെടെ 4120 പേരെയാണ് കാണാതായതെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഉത്തരാഖണ്ഡ് പ്രളയത്തിനുശേഷമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ കണക്കുപ്രകാരമാണിത്.
കാണാതായ 421 കുട്ടികളില്‍ ഉത്തരാഖണ്ഡില്‍നിന്നുള്ള 168 പേരും ഉത്തര്‍പ്രദേശില്‍നിന്നുള്ള 96 പേരും രാജസ്ഥാനില്‍നിന്നുള്ള 34 പേരും ദല്‍ഹിയില്‍നിന്നുള്ള 32 പേരുമാണെന്നാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച അവസാന കണക്കുകള്‍ വെളിവാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡെറാഡൂണിലെ കാണാതായവരെക്കുറിച്ചുള്ള വിവരശേഖരത്തില്‍നിന്നും സംസ്ഥാനത്തെ 13 ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്നും ലഭിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലും വിവിധ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന അധികാരികള്‍ തയ്യാറാക്കിയ കണക്കാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാണാതായവരെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ടുപ്രകാരം ഉത്തര്‍പ്രദേശില്‍ 1150 പേരും ഉത്തരാഖണ്ഡ്(852), മധ്യപ്രദേശ് (542), രാജസ്ഥാന് (511), ദല്‍ഹി (216), മഹാരാഷ്ട്ര (163), ഗുജറാത്ത് (129), ഹരിയാന 112), നേപ്പാള്‍(92), ആന്ധ്രാപ്രദേശ്(86), ബീഹാര്‍(58), ഝാര്‍ഖണ്ഡ്(40), പശ്ചിമബംഗാള്‍ (36), പഞ്ചാബ്(33), ഛത്തീസ്ഗഢ്(29), ഒഡീഷ(26), തമിഴ്നാട്(14), കര്‍ണാടക(14), മേഘാലയ(6), ചണ്ഡിഗഢ്(4), ജമ്മുകാശ്മീര്‍(3), കേരളം (2), പുതുച്ചേരി (1), ആസാം(1) എന്നിങ്ങനെയാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: