മട്ടാഞ്ചേരി: മുസ്ലിം വര്‍ഗീയവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ അനില്‍കുമാറിന്റെ കുടുംബത്തിന് ആര്‍എസ്എസ് സ്വയംസേവകരുടെ കൂട്ടായ്മയില്‍ നിര്‍മ്മിച്ച വീട് സമര്‍പ്പിച്ചു. മട്ടാഞ്ചേരിയിലെ മുന്‍ മുഖ്യ ശിക്ഷക് ആയിരുന്ന അനില്‍കുമാറിനു വേണ്ടി കൊച്ചി നഗരത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ദീപ്തവും അന ശ്വരവുമായ പ്രണാമമായി വീട് ഉത്രാടം നാളില്‍ അനിലിന്റെ അമ്മയ്ക്ക് കൈമാറി.
600 ചതുരശ്ര അടി വിസ്തൃതിയില്‍ പൂര്‍ത്തിയാക്കിയ അനില്‍ ഭവനം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ബിഎംഎസ് മുന്‍ അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റ് രാ. വേണുഗോപാല്‍ അനിലിന്റെ അമ്മ വസന്ത നാരായണന് താക്കോല്‍ കൈമാറി. തുടര്‍ന്ന് സൗഹൃദസദസ്സ് അമരാവതി ജനാര്‍ദ്ദന കല്യാണമണ്ഡപത്തില്‍ നടന്നു.
ആര്‍എസ്എസ് കൊച്ചി നഗര്‍ സംഘചാലക് പി. നാരായണറാവു അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന് മുഖ്യപ്രഭാഷണം നടത്തി. മുന്‍മേയറും കൊച്ചി കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ.ജെ. സോഹന്‍, കൗണ്‍സിലര്‍മാരായ ശ്യാമള പ്രഭു, പി.എസ്. രാജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നാരായണന്-വസന്ത ദമ്പതികളുടെ മകനായി ജനിച്ച അനില്‍കുമാര്‍ സായംശാഖയിലൂടെ സംഘപ്രവര്ത്തനത്തിലെത്തി. കൊച്ചി നഗരത്തിലെ ശിവജി ശാഖാ മുഖ്യശിക്ഷകനായിരുന്ന അനില്‍കുമാറിനെ വഴിയില്‍വെച്ചാണ് മുസ്ലിം വര്‍ഗീയവാദികള്‍ കൊന്നത്. ’92 ഒക്ടോബറില്‍ നടന്ന ഭീകരതയുടെ ബലിദാനിസ്മൃതിയിലാണ് ഭവനനിര്‍മ്മാണം. 21-ാം വയസില്‍ ബലിദാനിയായ അനിലിന്റെ സഹോദരന് സുനില്‍കുമാര്‍, സഹോദരി ഗീത എന്നിവരടങ്ങുന്ന കുടുംബത്തിന് സ്വയംസേവകര്‍ താങ്ങായി.റോഡിനായുള്ള സ്ഥലമെടുപ്പിലാണ് ഈ കുടുംബത്തിന് വീട് നഷ്ടപ്പെട്ടത്. 2013 ഫെബ്രുവരി 3 ന് ആര്‍എസ്എസ് വിഭാഗ് സംഘചാലക് ആമേട വാസുദേവന്‍ നമ്പൂതിരി അനില്‍ സ്മൃതിഭവനത്തിന് കല്ലിട്ടത്. ഇന്നലെ നടന്ന ചടങ്ങില്‍ ആദ്യകാല പ്രവര്‍ത്തകരുള്‍പ്പെടെ പങ്കെടുത്തത് ആവേശമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: