രേവാഡി (ഹരിയാന): അമേരിക്കയിലെ സ്വാതന്ത്ര പ്രതിമയുടെ ഇരട്ടി വലുപ്പത്തില്‍ സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരില്‍ സര്‍ദ്ദാര്‍ പട്ടേലിന്റെ സ്മാരകം നിര്‍മ്മിക്കണമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഹരിയാനയില്‍ പൂര്‍വ സൈനികരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിബര്‍ട്ടി പ്രതിമയുടെ ഇരട്ടി വലുപ്പത്തില്‍ പട്ടേലിന്റെ സ്മാരകമായി ഐക്യത്തിന്റെ പ്രതിമ നിര്‍മ്മിക്കണം. ഉരുക്കില്‍ നിര്‍മ്മിക്കുന്ന പ്രതിമക്ക് ആവശ്യമായ ഉരുക്കു നമ്മുടെ രാജ്യമെമ്പാടുമുള്ള കര്‍ഷകരില്‍നിന്നു സമാഹരിക്കണം. ആവേശ ഭരിതരായ പൂര്‍വ സൈനികരുടെ കരഘോഷങ്ങള്‍ക്കിടയില്‍ മോദി പറഞ്ഞു.
രാജ്യത്ത് സൈനികര്‍ക്ക് ഒരു തസ്തികക്ക് തുല്യ പെന്ഷന് എന്ന ആശയത്തെക്കുറിച്ചും അതിനു കൈക്കൊണ്ട നടപടിയെക്കുറിച്ചും ധവളപത്രം ആവശ്യപ്പെട്ട മോദി പൂര്‍വസൈനികര്‍ക്ക് അഗ്നിശമന സേനയിലുള്‍പ്പെടെ കൂടുതല്‍ തൊഴിലുകള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ദല്‍ഹി സര്‍ക്കാരിനു പുതിയ ആശയവും ചിന്തയുമില്ലെന്നു കുറ്റപ്പെടുത്തിയ മോദി യുപിഎ സര്‍ക്കാര്‍ വെറും വോട്ടു രാഷ്ട്രീയമാണു നടപ്പാക്കുന്നതെന്നു പറഞ്ഞു. അവര്‍ക്ക് യഥാര്‍ത്ഥ മതേതരത്വം എന്താണെന്നു മനസിലാക്കണമെന്നുണ്ടെങ്കില്‍ രാജ്യത്തിനു വേണ്ടി ഒന്നിച്ചു നിന്നു പൊരുതുന്ന സൈനികരില്‍നിന്നും അതു പഠിക്കട്ടെയെന്നും മോദിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: