ശാസ്താംകോട്ട: ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പോലീസ് വന്‍ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുകുത്തി.
കുന്നത്തൂര്‍ നെടിയവിളയില്‍ പ്രദേശത്തെ സ്ഥിരം കുറ്റവാളിയായ അരുണ്‍ ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കള്ളക്കേസുമായെത്തിയത്. ആര്്എസ്എസ് പ്രവര്‍ത്തകരായ മെയിലംകുളം ശ്യാം ഭവനില്‍ ശ്യാംകുമാര്‍, കൈലാസ് ഭവനില്‍ കൈലാസ് എന്നിവരെ ശാസ്താംകോട്ട സിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ നിരപരാധികളാണെന്നറിയാമായിരുന്നിട്ടും മണല്‍ മാഫിയയെ പ്രീണിപ്പിക്കാനാണ് പോലീസ് അറസ്റ്റ് നടത്തിയതെന്ന ആക്ഷേപം ഉയര്‍ന്നു.
അക്രമിക്കപ്പെട്ട അരുണിന്റെ മൊഴിയിലും ആര്‍എസ് എസ് പ്രവര്‍ത്തകരുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ പ്രദേശത്തെ മണല്‍ മാഫിയാ സംഘങ്ങളുടെ സ്വാധീനത്തിന് വഴങ്ങി ശാസ്താംകോട്ട സിഐ നിരരപരാധികളായ ഇരുവരെയും പിടികൂടുകയായിരുന്നുവെന്നാണ് ആക്ഷേപം.
ഇതേത്തുടര്‍ന്ന് ആര്‍എസ്എസ് ജില്ലാനേതൃത്വം ഉന്നത പോലീസ് അധികാരികളെ ഇക്കാര്യം ധരിപ്പിച്ചു. ഡിവൈഎസ്പി അടക്കമുള്ളവര്‍ക്ക് ഇത് ബോധ്യമായെങ്കിലും സിഐ നിരപരാധികളായ യുവാക്കളെ വിട്ടയയ്ക്കാന് തയ്യാറായില്ല.
ഒടുവില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരും നാട്ടുകാരും സംഘടിതരായി ശാസ്താംകോട്ട സിഐ ഓഫീസിലെത്തി. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി റോഡുപരോധിച്ചു. സംഘടിതമായ ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ അടിയറവ് പറഞ്ഞ സിഐ ഒടുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വിട്ടയയ്ക്കാന് നിര്‍ബന്ധിതനാവുകയായിരുന്നു. തുടര്‍ന്ന സന്ധ്യയോടെ പ്രവര്‍ത്തകര്‍ ഉപരോധസമരം അവസാനിപ്പിച്ചു.
ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ ശാരീരിക് പ്രമുഖ് ശിവപ്രസാദ്, പുത്തൂര്‍ താലൂക്ക് കാര്യവാഹ് ബിനു, രതീഷ്, സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നെടിയവിള കേന്ദ്രമാക്കി പോലീസ് ഒത്താശയോടെ മണല്മാഫിയാസംഘത്തിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് പരാതിയും വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: