ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന് എന്ന ഗിന്നസ് റിക്കാര്‍ഡിന് ഉടമയായിരുന്ന സെലിസ്റ്റിയാനോ ഷേന്സ് ബ്ലയിസ് (112) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ജൂണില്‍ നൂറ്റിപ്പതിനാറുകാരനായ ജെറോമന് കിമുറെ മരിച്ചതോടെയാണ് ഏറ്റവും പ്രായം കൂടിയ വ്യക്തയായി സെലിസ്റ്റിയാനോ ഷേന്സ് ബ്ലയിസ് തെരഞ്ഞെടുക്കപ്പെട്ടത്.
1901, ജൂണ്‍ 8 ന് സ്പെയിനില്‍ ജനിച്ച ഇദേഹം 1920 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. മക്കളും മക്കളുടെ മക്കളും അവരുടെ മക്കളും ഉള്‍പ്പെടെ നാലു തലമുറയില്‍പ്പെട്ട 29 അംഗങ്ങള്‍ ഇദേഹത്തിന്റെ പിന്തലമുറക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: