ചെന്നൈ: സൈനികപരിശീലനം പൂര്‍ത്തിയാക്കി 350 ഓഫീസര്‍മാര്‍ കൂടി കരസേനയിലേക്ക്. എഴുപത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ നടന്ന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. 49 ആഴ്ച്ച നീണ്ടുനിന്ന പരിശീലനത്തിനൊടുവില്‍ പരമേശ്വരന് പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസ്സിംഗ് ഔട്ട് പരേഡില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 20 സൈനികരും പങ്കെടുത്തു. ഇന്ത്യയുടെ സൗഹൃദരാഷ്ട്രങ്ങളില് നിന്നുള്ളവര്‍ക്കും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി പരിശീലനം നല്കിവരാറുണ്ട്. സതേണ്‍ കമാന്‍ഡന്റ് ലഫ്റ്റനന്റ് ജനറല്‍ അശോക് സിംഗ് പരേഡ് നിരീക്ഷിക്കാനെത്തിയിരുന്നു.
ഉയര്‍ന്ന സൈനികോദ്യാഗസ്ഥരും പരിശീലനത്തിനെത്തിയവരുടെ രക്ഷിതാക്കളും സാക്ഷ്യം വഹിച്ച ചടങ്ങില്‍ പ്രതിജ്ഞ ചൊല്ലിയ സൈനികര്‍ തൊപ്പി അന്തരീക്ഷത്തിലേക്ക് വീശിയെറിഞ്ഞ് പരിശീലനം പൂര്‍ത്തിയാക്കിയ സന്തോഷം പ്രകടമാക്കി. ഇവര്‍ക്ക് മദ്രാസ് യൂണിവേഴ്സിറ്റി ഡിഫന്‍സ് മാനേജ്മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പിജി ഡിപ്ലോമ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: