ന്യൂദല്‍ഹി : ദല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് മികച്ച വിജയം. മത്സരം നടന്ന നാല് സീറ്റുകളില്‍ മൂന്നെണ്ണത്തിലും എബിവിപി നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്‍ സെക്രട്ടറി എന്നീ പോസ്റ്റുകളിലാണ് എബിവിപി വിജയിച്ചത്.
എബിവിപിയുടെ അമന് അവാന പ്രസിഡന്റായപ്പോള്‍ ഉത്ത്കാര്ശ് ചൗതരി വൈസ്പ്രസിഡന്റും രാജു റാവത്ത് ജോയിന്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യഎതിരാളികളായ എന്എസ്യു ഒരു സീറ്റിലേക്ക് ഒതുക്കപ്പെട്ടു. സെക്രട്ടറി പോസ്റ്റിലാണ് എന്എസയുവിന്റെ കരിഷ്മാ താക്കൂര്‍ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: