പുത്തൂര്‍: ഇടവട്ടം ഗുരുജി സേവാസമിതിയുടെ ഓണാഘോഷ വാര്‍ഷികം വിവിധ പുരസ്കാര വിതരണം എന്നിവ 14ന് ഇടവട്ടം കെഎസ്എം വിഎച്ച്എസ് സ്കൂളില്‍ നടക്കുന്നു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ഭട്ടതിരി ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് ജെ. ജയചന്ദ്രബാബു അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തീയസഹ സേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഓണക്കിറ്റ് വിതരണവും ധനസഹായ വിതരണവും ഓണാഘോഷം എന്നിവയും നടക്കും.
ചടങ്ങില്‍ മാനസികാസ്വാസ്ഥ്യം ബാധിച്ചവരുടെ ക്ഷേമത്തിനായി ഐവര്കാലയില് പ്രവര്‍ത്തിക്കുന്ന സാന്ത്വനം സേവാകേന്ദ്രത്തിന് രാഷ്ട്രസേവാ പുരസ്കാരവും പവിത്രേശ്വരം ഗ്രാമീണ മാനവദാരിദ്ര്യമുക്തി കേന്ദ്രത്തിന് ഗ്രാമസേവ പുരസ്കാരവും സമ്മാനിക്കും. വേദവ്യാസ പുരസ്കാരം-മാതൃകാദ്ധ്യാപകന് പി. ഗോപാലകൃഷ്ണപിള്ളയ്ക്കും, ബലരാമപുരസ്കാരം മാതൃക കര്ഷകന് കെ. ഭാസ്കരനും, കാമധേനു പുരസ്കാരം ക്ഷീരകര്ഷകന് പി. രാമചന്ദ്രന്‍പിള്ളയ്ക്കും സമ്മാനിക്കും.
യുവ അദ്ധ്യാപകന് ഇ.ആര്. അരുണ്‍കുമാര്‍, കഥകളി ബിരുദ വിദ്യാര്‍ത്ഥി വി.എസ്. വിശാഖ് എന്നിവര്‍ക്ക് യുവപ്രതിഭകള്‍ക്കുള്ള പുരസ്കാരവും സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: