വാസ്തവത്തില്‍ ഈ ജഗത്ത് മുഴുവന്‍കൂടി ഒരേ ഒരു സത്ത. സത്ത രണ്ടുണ്ടെന്ന് വിചാരിക്കുന്നതു തെറ്റ്; ഒന്നേയുള്ളൂ എന്നറിയുന്നത് ശരി. ഈ തത്ത്വമത്രേ ഇന്ന് നമുക്ക് ഭൗതികലോകത്തിലും മാനസികലോകത്തിലും അധ്യാത്മലോകത്തിലും ശരിയാണെന്ന് തെളിയിച്ചുതരുന്നത്. നിങ്ങളും ഞാനും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഒരേ ദ്രവ്യമഹാസമുദ്രത്തിലെ വിവിധ സ്ഥാനങ്ങളുടെ വിവിധനാമങ്ങളാണെന്നും, ആ ദ്രവ്യം ആകൃതിയില്‍ തുടരെത്തുടരെ മാറിക്കൊണ്ടിരിക്കുന്നുവെന്നും ഇന്നു ശാസ്ത്രം തെളിയിച്ചിരിക്കുന്നു. പല മാസങ്ങള്‍ക്ക് മുമ്പ് സൂര്യനിലുണ്ടായിരുന്ന ഒരു ശക്തിലേശമാവാം ഇന്ന് ഒരു മനുഷ്യനിലുള്ളത്, അത് നാളെ ഒരു മൃഗത്തിലും മറ്റന്നാള്‍ ഒരു ചെടിയിലുമാവാം, അത് എപ്പോഴും വന്നും പോയുമിരിക്കുന്നു. ഒക്കെക്കൂടെ അഖണ്ഡമായ ഒരു അനന്തദ്രവ്യരാശി. അതില്‍ നാമരൂപഭേദങ്ങള്‍ ഉണ്ടെന്ന് മാത്രം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: