കൊച്ചി : എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യ നീതി ലഭ്യമാക്കാതെ ജാതി പറയാന്‍ പാടില്ലെന്ന് ഉദ്ഘോഷിക്കുന്നതിലര്ത്ഥമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു.
ഈഴവനാണെന്ന് പറയുന്നതില്‍ അപമാനമില്ല; അഭിമാനമേ ഉള്ളൂ എന്ന് എസ്എന്‍ഡിപി യോഗം കണയന്നൂര്‍ താലൂക്ക് യൂണിയന് പാലാരിവട്ടം കുമാരനാശന്‍ സൗധത്തില്‍ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് വെള്ളാപ്പള്ളി പറഞ്ഞു.സംസ്ഥാനത്തിപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായി മാറിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ ഉള്ളവര്‍ക്ക് തന്നെ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കുന്ന സ്ഥിതിയാണുള്ളത്.പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളടക്കം നിരവധി കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു സംസാരിക്കവെ എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. ഈ സര്‍ക്കാരില്‍ ന്യൂനപക്ഷ പക്ഷപാതിത്വം ആരോപിക്കുന്നത് അന്യായമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഓണക്കോടി, വിധവ പെന്ഷന് വിതരണം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന് നിര്‍വഹിച്ചു. എസ്എന്‍ഡിപി യോഗം കണയന്നൂര്‍ യൂണിയന് ചെയര്മാന് എ.ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എന്‍. സോമന്, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്, മഹാരാജാ ശിവാനന്ദന്, ടി.കെ. പത്മനാഭന് മാസ്റ്റര്‍, പ്രീതി നടേശന്, എം.ഡി. അഭിലാഷ്, പി.ഡി. ശ്യാംദാസ്, ഹരിവിജയന്, അനുപമ ജ്വല്ലറി മാനേജിങ് ഡയറക്റ്റര്‍ എ.സി. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: