എല്ലാവരുടേയും സംരക്ഷകനും രക്ഷകനുമാണ് ഈശ്വരന്. ഒരാള്‍ ലക്ഷപ്രഭുവോ കോടീശ്വരനോ ആയിരിക്കാം. പക്ഷേ ഈശ്വരനെക്കൂടാതെ ആര്‍ക്കും ജീവിക്കാന്‍ സാധ്യമല്ല. കുറച്ചുപേര്‍ മാത്രമേ ഈശ്വരനെ എല്ലാ ജീവികളുടെയും സൃഷ്ടികര്‍ത്താവും സംരക്ഷകനുമായി തിരിച്ചറിയുന്നുള്ളൂ. കുറച്ചുപേര്‍ മാത്രമേ ഈശ്വരനെ ധ്യാനിക്കുന്നവരായുള്ളൂ. അതുകൊണ്ടാണ് സമൂഹഭജന എന്ന ആധ്യാത്മികസാധന തുടങ്ങിവച്ചത്. സമൂഹഭജന പാടുന്നവരില്‍ കുറച്ചാളുകള്‍ കാണുമല്ലോ, ഭജന സമയത്ത് മനസ്സ് മറ്റ് വല്ലതിലും ആകൃഷ്ടരായവര്‍, ഈശ്വരനാമം വേണ്ട രീതിയില്‍ ഭാവം, രാഗം, താളം എന്നിവയോടെ ചൊല്ലാത്തവര്‍. എന്നിരുന്നാലും പൊതുവേ പറഞ്ഞാല്‍ ആളുകള്‍ ഭജനസമയത്ത് ഏകാഗ്രചിത്തരും ഈശ്വരനെ ധ്യാനിക്കുന്നവരുമാണ്.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: