മൂവാറ്റുപുഴ: ശിവന്‍കുന്ന് മഹാദേവക്ഷേത്രത്തിന് സംരക്ഷണ ഭിത്തി കെട്ടാന്‍ ആര്.ഡി.ഒ യുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശം. മൂവാറ്റുപുഴ ഹോളി മാഗി പള്ളി അധികാരികളുടെ നേതൃത്വത്തില്‍ കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ അടിഭാഗത്ത് മണ്ണടിക്കുകയും പാറ പൊട്ടിക്കുകയും ചെയ്തിരുന്നു.ഇത് ക്ഷേത്രത്തിനും ഭൂമിക്കും ഭീഷണി ആയതിനെ തുടര്ന്ന്ഭക്തജനങ്ങളും ക്ഷേത്ര ഉപദേശക സമിതിയും ഈ നീക്കത്തെ തടഞ്ഞിരുന്നു.തുടര്‍ന്ന് പോലീസിന് പരാതി നല്‍കുകയും ചെയ്തു.
മണ്ണെടുക്കല്‍ തടഞ്ഞെങ്കിലും വീണ്ടും പാറ പൊട്ടിക്കുകയും മണ്ണെടുക്കുകയും പള്ളി അധികാരികളുടെ നേതൃത്വത്തില്‍ നടത്തി. ഇതിനെതിരെ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും മണ്ണെടുക്കുന്നത് തടയുകയും ചെയ്തു.ദേവസ്വം അധികാരികളെ വിളിച്ചുവരുത്തുകയും ഇവരുടെ നേതൃത്വത്തില്‍ ആര്.ഡി.ഒക്ക് പരാതി നല്കി.ആര്.ഡി.ഒ ഷാനവാസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് മണ്ണെടുക്കുന്നതുംപാറ പൊട്ടിക്കുന്നതും ക്ഷേത്രത്തിന് ഭാവിയില്‍ തകരാറും സംഭവിക്കുമെന്നും കണ്ടെത്തി.ഇരു കൂട്ടരേയും ആര്‍ഡിഒ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ച നടത്തുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിന് സംരക്ഷണഭിത്തി കെട്ടുവാനും ഇതിനായി രണ്ടര ലക്ഷം രൂപ പ്രത്യേക ഫണ്ട് അക്കൗണ്ട് തുടങ്ങുവാനും ആര്.ഡി.ഒ പള്ളി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്കി. ഈ തുക ആര്‍ഡിഒയ്ക്ക് ഇന്ന് കൈമാറും. മൂന്നു വര്‍ഷം മുന്‍പ് ഇതേ സ്ഥലത്തു മണ്ണെടുത്തതിനെത്തുടര്‍ന്ന് ആര്.ഡി.ഒയുടെ അദ്ധ്യക്ഷതയില്‍ തീരുമാനമെടുക്കുകയും സംരമക്ഷണഭിത്തികെട്ടണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ നടപ്പാക്കിയിരുന്നില്ല.വീണ്ടും മണ്ണെടുത്തതോടെയാണ് വിവിധ ഹിന്ദു സംഘടനകളും ദേവസ്വവും സംയുക്തമായി രംഗത്തു വന്നതോടെയാണ് ആര് .ഡി.ഒ കര്‍ശനമായ നടപടി സ്വീകരിച്ചത്.ആര്.ഡി.ഒ വിളിച്ചുകൂട്ടിയ യോഗത്തില്‍ പള്ളി ട്രസ്റ്റികളായ ആന്റണി മടേക്കല്‍, ജോസ് വടക്കേല്‍, പള്ളി വികാരി ഫാദര്‍ ജോണ്‍ ആനിക്കോട്ടില്‍, തിരുവിതാംകൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ എം. ജി. സുകുമാരന്‍, സബ് ഗ്രൂപ് ഓഫീസര്‍ ബാലാജി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സദാശിവന് നായര്‍, സെക്രട്ടറി ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: