കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് കരുതുന്ന നെഞ്ചംപറമ്പിലെ കിണര്‍ പരിശോധിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ നെഞ്ചംപറമ്പിലെത്തി. കിണര്‍ തുറന്ന് പരിശോധിക്കുമെന്ന് മന്ത്രി നല്കിയ ഉറപ്പ് പാഴായതിനെ തുടര്‍ന്നാണ് പണിയായുധങ്ങളുമായി പ്രവര്‍ത്തകര്‍ നെഞ്ചം പറമ്പിലെത്തിയത്. മുപ്പതോളം പ്ളാണ്റ്റേഷന്‍ തൊഴിലാളികള്‍ കിണറിനുചുറ്റും നിലയുറപ്പിച്ചത് സംഘര്‍ഷാവസ്ഥ സൃഷ് ടിച്ചു. പ്ളാണ്റ്റേഷന്‍ ഡിവിഷണല്‍ മാനേജരുടെ നേതൃത്വത്തിലായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സംഭവസ്ഥലത്തെത്തിയത്. ഒടുവില്‍ സംഘര്‍ഷം ഒഴിവാക്കി പ്രവര്‍ത്തകര്‍ പിന്തിരിയുകയായിരുന്നു. സംഘര്‍ഷസാധ്യത മുന്‍കൂട്ടി അറിഞ്ഞിട്ടും രണ്ട് പോലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. 9 ന് കിണര്‍ തുറന്ന് പരിശോധിക്കുമെന്ന് കഴിഞ്ഞ സെല്‍ യോഗത്തില്‍ ചെയര്‍മാനായ മന്ത്രി കെ.പി മോഹനന് നല്കിയ ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല. തൊഴിലാളികളെ ഉപയോഗിച്ച് മരണവ്യാപാരം നടത്തുന്ന പ്ളാണ്റ്റേഷന്‍ ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് പീഡിതമുന്നണി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന് പറഞ്ഞു. കിണറിലെ എന്‍ഡോസള്‍ഫാന്‍ പിടിച്ചെടുത്ത് നിര്‍വീര്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ ഒക്ടോബര്‍ രണ്ടിന് പ്രവര്‍ത്തകര്‍ വീണ്ടും നെഞ്ചംപറമ്പിലെത്തുമെന്നും അദ്ദേഹം പറഞ്ഞു കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രസന്നകുമാര്‍, സദാനന്ദന്, രേവതി നെഞ്ചംപറമ്പ്, മിസ്രിയ, ഗീത, കുഞ്ഞിരാമന്, സുബൈദ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: