കരുനാഗപ്പള്ളി: 74-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 2ന് കന്നേറ്റി പള്ളിക്കലാറാണ് വള്ളംകളിക്ക് വേദിയാകുന്നത്. എസ്എന്‍ ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ജലോത്സവത്തില്‍ ഒമ്പത് ചുണ്ടന്‍വള്ളങ്ങളും നാല് വെപ്പ് എ ഗ്രേഡ്,നാല് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങള്‍ മാറ്റുരയ്ക്കും. എല്ലാ വള്ളങ്ങള്‍ക്കും ബോണസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ്അവാര്‍ഡും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ജലോത്സവത്തില്‍ അതിഥികളായിരിക്കും. അടുത്തവര്‍ഷം നടക്കുന്ന ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ജലോത്സവ സമ്മേളനവേദിയില്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ രജിസ്ട്രേഷന് 22വരെ നടക്കും.
പത്രസമ്മേളനത്തില്‍ എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് കെ. സുശീലന്, സെക്രട്ടറി എ. സോമരാജന്, ജലോത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ആര്. രാജശേഖരന്, കെ.പി. രാജന്, ശോഭനന്, കോയിത്തറ ബാബു, സുബാഷ്ബോസ്, പൊന്മന നിശാന്ത്, ബി. ദിനേശ്ലാല്‍, ചങ്കേത്ത് പ്രസന്നന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: