കാലടി: ആഘോഷങ്ങള്‍ കച്ചവട വ്യാപാരവല്ക്കരണങ്ങള്ക്ക് വഴിമാറി മത്സരങ്ങളായി മാറിയത് പലപ്പോഴും മനുഷ്യര്‍ തമ്മിലുള്ള വടംവലിക്ക് കാരണമായതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. മനുഷ്യരെ തമ്മില്‍ യോജിപ്പിക്കാനുള്ളതാകണം ആഘോഷങ്ങളെന്നും ഇവരുടെ വേദനയിലും ദുഃഖത്തിലും വിഷമത്തിലും പങ്കുചേര്‍ന്ന് ആശ്വസിപ്പിക്കുന്ന തരത്തിലുള്ള ആഘോഷങ്ങള്‍ കേരളത്തില്‍ കുറഞ്ഞുവരികയാണ്.
ഗണേശോത്സവത്തിന്റെ രണ്ടാം ദിവസം നടന്ന സാംസ്കാരികസമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നത്തുനാട് എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് കെ.കെ. കര്ണ്ണന് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.എസ്. ബൈജു സ്വാഗതവും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ടി.ആര്. മുരളീധരന്, പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍, ശശി തറനിലം, അജി പുതുക്കുളങ്ങര, പ്രൊഫ. കെ. ബൈജു, എം.പി. ഗോപാലകൃഷ്ണന്, ജയന് എന്‍. ശങ്കരന്, സന്തോഷ്, പി.സി. ബിജു, വി.കെ. ബസിത്കുമാര്‍, ദേവദാസ്, എസ്.ആര്. സുഭാഷ്, ബാബു കരിയാട്, എം. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
തിങ്കളാഴ്ച വൈകിട്ട് മറ്റൂര്‍ വാമനപുരം ക്ഷേത്രത്തില്‍നിന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിച്ചേരുന്ന ഗണേശവിഗ്രഹങ്ങള്‍ കാവടി, തെയ്യം, നാദസ്വരം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ ടൗണ്‍ ചുറ്റി നിമജ്ജന ഘോഷയാത്ര നടത്തും. തുടര്‍ന്ന് ശൃംഗേരി ക്ഷേത്ര മുതലക്കടവില്‍ പൂര്‍ണാനദിയില്‍ വിഗ്രഹനിമജ്ജനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: