ആലുവ: അന്യസംസ്ഥാനതൊഴിലാളികളുള്പ്പെടെ ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നും യാത്ര ചെയ്യുന്നവരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നപ്പോള്‍ നിലവിലുണ്ടായിരുന്ന ടിക്കറ്റ് കൗണ്ടറുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിപ്പിക്കാന്‍ റെയില്‍വേ തയ്യാറാകുന്നില്ല. വേണ്ടത്ര ജീവനക്കാരില്ലെന്നാണ് ന്യായീകരണം. ഇതുമൂലം യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ക്കുമുമ്പേ ടിക്കേറ്റ്ടുക്കേണ്ടിവരുന്നു. നാല് കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ചിലപ്പോള്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുക.
ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള പതിനായിരങ്ങളാണ് പ്രതിദിനം ആലുവറെയില്വേ സ്റ്റേഷനെ ആശ്രയിക്കുന്നത്. ഇതിനു പുറമെയാണ് അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിച്ചത്. സ്വമേധയായാത്രക്കാര്ക്ക് ടിക്കേറ്റ്ടുക്കുന്നതിനുവേണ്ടി ഇടിടെ രണ്ട് യന്ത്രങ്ങള്‍ സ്ഥാപിച്ചുവെങ്കിലും പ്രവര്‍ത്തനം തുടങ്ങി ഒരു മാസം പിന്നിടും മുമ്പേ നിശ്ചലമായി. ഇത് നന്നാക്കാന്‍ ശ്രമിക്കുന്നുമില്ലത്രെ.
സംസ്ഥാനത്തുകൂടി കടന്നു പോകുന്ന 22 ട്രെയിനുകള്‍ക്ക് ഇപ്പോഴും ആലുവായില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. എന്‍ക്വയറി കൗണ്ടറുകളില്‍ ട്രെയിന്‍ സമയവും മറ്റും അറിയാന്‍ ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് നിരാശയാണ് ഫലം. റെയില്‍വേ സ്റ്റേഷനിലെത്തി വിവരം തിരക്കിയാലും വ്യക്തമായി മറുപടി കിട്ടുകയുമില്ലത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: