തൃപ്പൂണിത്തുറ: രാജകീയ അത്തച്ചമയത്തിന്റെ സ്മരണകള്‍ ഉണര്ത്തിക്കൊണ്ടുള്ള തൃപ്പൂണിത്തുറയിലെ അത്തം ഘോഷയാത്ര ഇന്ന് രാവിലെ 9 ന് നഗരവീഥികളില്‍ അരങ്ങേറും. ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന അത്താഘോഷ പരിപാടികള്‍ സെപ്തംബര്‍ 13 വരെ ഉണ്ടാകും.
അത്തംനഗറില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് നിര്‍വഹിക്കും. മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. മന്ത്രി അനൂപ് ജേക്കബ് അത്തംനഗറില്‍ ഓണപ്പതാക ഉയര്‍ത്തും. എംപിമാരായ പി. രാജീവ്, ജോസ് കെ. മാണി, നഗരസഭാ ചെയര്മാന് ആര്. വേണുഗോപാല്‍, പ്രതിപക്ഷനേതാവ് സി.എന്‍. സുന്ദരന്‍ എന്നിവര്‍ പ്രസംഗിക്കും.
ഉദ്ഘാടനത്തിനുശേഷം അത്തംനഗറില്‍നിന്ന് (ബോയ്സ് ഹൈസ്കൂള്‍ മൈതാനം) കേരളീയ കലകളുടെ സമ്മോഹന ദൃശ്യങ്ങളോടെ അത്തം ഘോഷയാത്ര പുറപ്പെടും. ഗജവീരന്മാര്, വിവിധങ്ങളായ താളവാദ്യങ്ങള്‍, തെയ്യങ്ങള്‍, പ്രച്ഛന്നവേഷങ്ങള്‍, അലങ്കരിച്ച ലോറികളിലെ നിശ്ചലദൃശ്യങ്ങള്‍ തുടങ്ങി 35 ഓളം കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും. ആശുപത്രി റോഡ്, സ്റ്റാച്യു, കിഴക്കേകോട്ട, എസ്എന്‍ ജംഗ്ഷന്, വടക്കേകോട്ട, പൂര്‍ണത്രയീശ ക്ഷേത്രം റോഡ് വഴി വീണ്ടും കിഴക്കേകോട്ടയിലെത്തിയശേഷം അത്തംനഗറില്‍ തിരിച്ചെത്തി സമാപിക്കും.
സിയോണ്‍ ഓഡിറ്റോറിയത്തില്‍ നിരവധി ടീമുകള്‍ പങ്കെടുക്കുന്ന അത്തപ്പൂക്കള മത്സരം രാവിലെ 9 ന് തുടങ്ങും. വൈകിട്ട് പ്രദര്‍ശനം നടക്കും.
ഇന്ന് വൈകിട്ട് 6 ന് ലായം മൈതാനിയില്‍ കലാപരിപാടികളുടെ ഉദ്ഘാടനം സംവിധായകന് മേജര്‍ രവി നിര്‍വഹിക്കും. 7 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ന്ത്വത്തില് തൃത്തായമ്പക അരങ്ങേറും. 9 ന് അമൃതവര്‍ഷ കണ്ണന്റെ മോഹിനിയാട്ടകച്ചേരിയുണ്ടാവും.8 ന് വൈകിട്ട് നാലിന് സമ്മാനദാനം, 6 ന് തിരുവാതിരകളി, 8 ന് കൊച്ചിന് സിംഫണിയുടെ ഗാനമേള. 9 ന് വൈകിട്ട് 6 ന് കൈകൊട്ടിക്കളി, 7 ന് കുറത്തിയാട്ടം, 8 ന് നാടകം-കനല്‍ക്കാറ്റ്, 10 ന് ചൊവ്വ: വൈകിട്ട് 6 ന് ഇടക്കവിസ്മയം, 7 ന് സംഗീതസമന്വയം, 9 ന് നാടന്‍പാട്ട്. 11 ബുധന്‍ പാരീസ് ലക്ഷ്മിയുടെ ഭരതനാട്യം, 7.30 ന് നൃത്തസന്ധ്യ, 12 ന് 7 ന് തിരുവാതിരകളി, 7.30 ന് മേജര്‍സെറ്റ് കഥകളി, 13 ന് ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേള, നാടന്‍പാട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍.
അത്താഘോഷപരിപാടികള്ക്ക് പുറമെ അത്തംനഗറില്‍ അത്തം ട്രേഡ്ഫെയറും നടക്കുന്നുണ്ട്. 15 ന് അത്തംനഗറിലെ ഓണപ്പതാക ഓണാഘോഷപരിപാടികള്‍ക്കായി തൃക്കാക്കര നഗരസഭക്ക് കൈമാറും.
അത്താഘോഷത്തിന് മുന്നോടിയായി ഹില്പാലസില്നിന്നും ആഘോഷത്തിനുള്ള കൊടിമരവും അത്തപ്പതാകയും നഗരസഭാധ്യക്ഷനും ആഘോഷകമ്മറ്റി ചെയര്‍മാനുമായ ആര്. വേണുഗോപാല്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: