കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാടിലെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. തൃക്കാക്കരയിലെ ഭൂമിയിടപാട് സംബന്ധിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സ്‌റ്റേ.
കേസില്‍ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ സിംഗിള്‍ ബഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് സലിം രാജിനെതിരെ രണ്ട് കേസുകളാണ് ഹൈക്കോടതിയിലുള്ളത്. തിരുവനന്തപുരം സ്വദേശി പ്രേംചന്തും തൃക്കാക്കര സ്വദേശി ഷെരീഫയുടെയും ഹര്‍ജികളാണിവ. ഇവര്‍ രണ്ട് പേരും സലിംരാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഷെരീഫയുമായുള്ള ഭൂമിയിടപാടു സംബന്ധിച്ച റവന്യൂരേഖകള്‍ പിടിച്ചെടുത്ത് പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി.
അപ്പീലിനോടനുബന്ധിച്ചു സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ അപൂര്‍ണമാണെന്ന് കോടതി കഴിഞ്ഞ സിറ്റിംഗില്‍ കുറ്റപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇന്നു കോടതിയില്‍ ഹാജരാക്കാമെന്നു അന്ന് ഗവ. പ്ലീഡര്‍ കോടതിക്ക് ഉറപ്പു നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: