ചങ്ങനാശേരി: ചങ്ങനാശേരി ജോയിന്റ് ആര്‍ടി ഓഫീസിന്റെ പേരില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയതിന്സോളാര് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണനെ ചങ്ങനാശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തു.
ഇന്നലെ രാവിലെ 11.15നാണ് ചങ്ങനാശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ബിജു എത്തിയത്. ഉച്ചയ്ക്ക് ഒന്നിനാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എ.എം. ബഷീര്‍ ബിജുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് നാലുമണിക്കൂര്‍ നേരം ബിജുവിനെ പോലീസ് ചോദ്യംചെയ്തു. 2007ല്‍ ചങ്ങനാശേരി ജോയിന്റ് ആര്‍ടി ഓഫീസില്‍ നിന്നുമെടുത്ത ലൈസന്‍സാണ് ബിജു രാധാകൃഷ്ണന്റെ പേരിലുള്ളത്. ഇത് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇങ്ങനെയാരു ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ചങ്ങനാശേരി ജോയിന്റ് ആര്‍ടി ഓഫീസ് അധികൃതര്‍ രേഖാമൂലം വ്യക്തമാക്കി. തുടര്‍ന്നാണ് ചങ്ങനാശേരിപോലീസ്കേസെടുത്തത്.
തന്റെ അസല്‍ ലൈസന്‍സ് നഷ്ടപ്പെട്ടപ്പോള്‍ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനായി ഓഫീസ് മാനേജര്‍ മണിയെന്നയാളെ ഏല്‍പ്പിച്ചു. മണി കുറ്റിപ്പുറം സ്വദേശി ബാദുഷ എന്നയാളെ ലൈസന്‍സ് എടുക്കുന്നതിനായി ചുമതലപ്പെടുത്തി. ഇങ്ങനെയാണ് തനിക്ക് ചങ്ങനാശേരിയില്‍ നിന്നും ലൈസന്‍സ് ലഭിച്ചതെന്നും അല്ലാതെയുള്ള കാര്യങ്ങളറിയില്ലെന്നും ബിജു കോടതിയില്‍ പറഞ്ഞതായി ബിജുവിനു വേണ്ടി ഹാജരായ അഡ്വ. എം. സോണിയ പറഞ്ഞു. വ്യാജ ലൈസന്‍സ് തരപ്പെടുത്തിയ കേസില്‍ കുറ്റിപ്പുറം കോടതിയിലും കേസുള്ളതായി അഭിഭാഷക പറഞ്ഞു. നടി ശാലു മേനോന്റെ മാതാവ് കലാ വേണുഗോപാല്‍ ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ ബിജു രാധാകൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പേരിലെടുത്ത കേസിലും പന്നീട് ബിജുവിനെ ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: