കൊച്ചി: ആറന്മുള വള്ളംകളി പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് ആവശ്യപ്പെട്ടു.കേരളത്തിലെ മറ്റു വള്ളം കളികളില്‍ നിന്ന് വ്യത്യസ്തതയാര്‍ന്നതാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി.പരമ്പരാഗത ആചാരങ്ങള്‍ക്കും അനുഷ്ാഠനങ്ങള്ക്കും മുന്‍തൂക്കം നല്കി നടത്തപ്പെടുന്ന ജലോത്സവം എന്ന പ്രത്യേകത കൂടി ആറന്മുള ഉതൃട്ടാതി വള്ളംകളിക്കുണ്ട്.ആറന്മുളയപ്പന്റെ സാന്നിദ്ധ്യം കൊണ്ടും പരിശുദ്ധമായ കരകളുടെ നിറസാന്നിദ്ധ്യം കൊണ്ടും ജാതിമതഭേദമന്യേയുള്ള ആബാലവൃദ്ധം ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ഈ ജലോത്സവം ഒരു മഹത്തായ കൂട്ടായ്മയുടെ മകുടോദാഹരണമാണ്.ശ്രേഷ്ഠമായ ഒരു സംസ്കാരത്തിന്റെ ജനതയുടെ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയാണ് ഉതൃട്ടാതി വള്ളംകളി.ആറന്മുളപള്ളിയോട സേവാസംഘം രൂപം കൊണ്ടതും വള്ളംകളി മത്സരം ഭംഗിയായി നടത്തിവന്നതും ഈ കൂട്ടായ്മയുടെ ഫലമായാണ്.അതിനാല്‍ പള്ളിയോട സേവാസംഘം പൊതുയോഗത്തില്‍ പൈതൃക വിരോധികളായ സ്ഥലം എം.പി,എംഎല്‍എ എന്നിവരെ വിളിക്കേണ്ടതില്ല എന്ന തീരുമാനം ജനങ്ങളുടെ വികാരവും തിരുവാറന്മുളയപ്പന്റെ അഭിലാഷവുമാണ്.
ജനവികാരത്തെ ധിക്കരിച്ചുകൊണ്ട് എംഎല്‍എ നടത്തിവരുന്ന തുടര്‍ച്ചയായ നിഷേധ നടപടികളെ വെള്ളപൂശുന്ന തരത്തില്‍ സര്‍ക്കാര്‍ ഉതൃട്ടാതി വള്ളംകളിക്ക് ധനസഹായം നിര്‍ത്തിവെച്ച നടപടി പൊതുജനസമൂഹത്തോടും ആറന്മുളയപ്പനോടുമുള്ള വെല്ലുവിളിയാണ്.ധനസഹായം അനുവദിക്കുന്നതടക്കമുള്ള തിരുത്തല്‍ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കെകൊള്ളുവാന് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: