കൊല്ലം: ജില്ലയിലെ ക്ഷേത്രങ്ങള്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി. കൊട്ടാരക്കര മഹാഗണപതിക്ഷേത്രം, കൊല്ലം കൊട്ടാരക്കുളം മഹാഗണപതിക്ഷേത്രം, പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്രം, വടക്കേവിള വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീക്ഷേത്രം, മരുത്തടി ഈഴശ്ശേരില് ശ്രീ ഭദ്രകാളീക്ഷേത്രം, അഞ്ചല്‍ അഗസ്ത്യകോട് ശ്രീഗുരുവായൂരപ്പന്‍ക്ഷേത്രം എന്നിവിടങ്ങളിലാണ് വിപുലമായ പരിപാടികള്‍. മറ്റ് ക്ഷേത്രങ്ങളില്‍ വിശേഷാല്‍പൂജകള്‍ നടക്കും.
വടക്കേവിള വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളിക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം 9ന് നടക്കും. രാവിലെ ക്ഷേത്രം മേല്‍ശാന്തി ടി.വി വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമം, മുക്കുറ്റി പുഷ്പാഞ്ജലി, പ്രത്യക്ഷ ഗണപതിപൂജ, ആനയൂട്ട് തുടങ്ങിയവ നടക്കും.
15ന് ഉത്രാട ദിവസം രാവിലെ 7ന് ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ നിറപുത്തരിപൂജ നടക്കും. കൂനമ്പായിക്കുളം ക്ഷേത്രട്രസ്റ്റ് എല്ലാ വര്‍ഷവും മുണ്ടയ്ക്കല്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് നല്കുന്ന ഓണക്കോടി വിതരണം അഗതിമന്ദിരത്തില്‍ രാവിലെ 9.30ന് കളക്ടര്‍ ബി. മോഹനന് നിര്‍വഹിക്കും. 27ന് നടരാജന് മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് വിതരണം, ഒക്ടോബര്‍ 13ന് നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുമാരിപൂജയും, 14ന് നവരാത്രി മഹോത്സവവും സാരസ്വതഘൃതവും നടക്കും.
കൊല്ലം: മരുത്തടി ഈഴശ്ശേരില് ശ്രീഭദ്രകാളിക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി മഹോത്സവം 336 നാളീകേര സഹിതമുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമം എന്നിവയോടുകൂടി 9ന് നടക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യ മാഹാഗണപതിഹോമവും തുടര്‍ന്ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടല്‍, മോദകം എന്നിവയുടെ നിവേദ്യവും നടക്കും.
അഞ്ചല്‍: അഗസ്ത്യക്കോട് ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി മഹോത്സവം 9ന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി മുടിപ്പിലാപ്പിള്ളി നീലകണ്ഠരരു ഭട്ടതിരിപ്പാട്, ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി ഭാഗവതാംശി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി മഹേഷ് പോറ്റി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തുന്നത്. രാവിലെ 4.30ന് നടതുറപ്പ്, 5.30ന് പ്രത്യക്ഷ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6ന് ശനീശ്വര ഹോമം, 8ന് പ്രത്യക്ഷ ഗജപൂജ, 8.30ന് ആനയൂട്ട് എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന പൂജകള്‍. വിനായക ചതുര്‍ത്ഥിദിനമായ 9ന് ചിത്തിര നക്ഷത്രത്തിലുള്ള ഭക്തര്‍ക്ക് ഗണപതി ഹോമം, പാല്‍പ്പായസം,വിഷ്ണുപൂജ, പുരുഷസൂക്തം, ഭാഗ്യസൂക്തം എന്നീ പൂജകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിശേഷാല്‍ നക്ഷത്രപൂജയും നടത്തും.
ക്ഷേത്രങ്ങളില്‍ അത്യപൂര്‍വ്വമായി നടത്തപ്പെടുന്ന ആനയൂട്ടിനും, ഗജപൂജയ്ക്കും, വിശേഷാല്‍ നക്ഷത്രപൂജയ്ക്കുമുള്ള രജിസ്ട്രേഷനുകള്‍ ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് 6 വരെ വിശേഷാല്‍ പൂജകള്‍ക്കായി പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാമെന്ന് കണ്‍വീനര്‍ അഗസ്ത്യക്കോട് രാധാകൃഷ്ണന് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0475-2271453, കൊട്ടാരക്കര: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും മഹാഗണപതിക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തില്‍ കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ 9ന് നടക്കുന്ന വിനായക ചതുര്‍ത്ഥി ഗണേശോത്സവങ്ങള്‍ക്ക് തുടക്കമായി. ചതുര്‍ത്ഥിദിനത്തില്‍ രാവിലെ 5.30ന് തന്ത്രി തരണനല്ലൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ 1008 നാളീകേരവും ഹോമക്കൂട്ടുകളും ഉപയോഗിച്ചുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും. 8.30ന് നടക്കുന്ന ഗജപൂജ, ആനയൂട്ട് എന്നിവയുടെ ഉദ്ഘാടനം ബോര്‍ഡ് മെമ്പര്‍ പി.കെ കുമാരന് നിര്‍വഹിക്കും. 9ന് നടക്കുന്ന ശനിദോഷ നിവാരണ പൂജയ്ക്ക് സ്വാമിനി സര്വ്വമയിദേവി ഭദ്രദീപം തെളിയിക്കും. പയ്യന്നൂര്‍ ശ്രീധരന്‍നമ്പൂതിരി ആചാര്യനായിരിക്കും. 10.45ന് നടക്കുന്ന മാതൃസമ്മേളനം പി. അയിഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാതൃസമിതി ജില്ലാ പ്രസിഡന്റ് വി. യശോദ ടീച്ചര്‍, ഡോ. ശ്രീഗംഗ, എസ്. കമലകുമാരി എന്നിവര്‍ സംബന്ധിക്കും. മുന്‍ വനിതാ കമ്മീഷന് അധ്യക്ഷ ജസ്റ്റീസ് ഡി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തും. 12.45ന് പ്രസാദ വിതരണം, അന്നദാനം.
വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ. രാഘവന് നായര്‍ പ്രഭാഷണം നടത്തും. മനോജ് മഹേശ്വരം, ആര്. ദിവാകരന്, എസ്. ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. ചിത്രരചനാ, രാമായണ മത്സരത്തില്‍ വിജയികളായവര്‍ക്ക് റൂറല്‍ എസ്പി എസ്. സുരേന്ദ്രന് സമ്മാനങ്ങള്‍ വിതരണം ചെയ്യും. 6.30ന് ദീപാരാധന. തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാഗണപതിയുടെ പുറത്തെഴുന്നള്ളിപ്പ്. 7.30ന് സംഗീതസദസ്. ഭക്തജനങ്ങള്‍ക്ക് മോദകം വഴിപാട് ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്നത് ഈ ദിനത്തില്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: