ന്യൂദല്‍ഹി: വിജ്ഞാനത്തിന്റെ നിറകുടമായിരുന്ന സര്‍വേപ്പിള്ളി രാധാകൃഷ്ണനെന്ന മുന്‍ രാഷ്ട്രപതിയുടെ ജന്മദിനമാണിന്ന്. ദേശീയ അദ്ധ്യാപക ദിനം. ഗുരുവും ശിഷ്യനും എന്ന പദത്തില്‍നിന്ന് വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായ കാലത്തേക്കാള്‍ കൂടുതല്‍ അടുത്തോ അകന്നോ ആധുനിക കാലത്തെ വിദ്യാഭ്യാസ രംഗം. അതിസാങ്കേതികതയും വിജ്ഞാന ലബ്ധിക്കുളള വിവിധോപാധികളും വന്നതോടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലകന്നുവെന്നാണ് ചില സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
അദ്ധ്യാപകര്‍തന്നെ പറയുന്നു, കാലം മാറിവരുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരോടുള്ള കടപ്പാടു കുറഞ്ഞുകുറഞ്ഞു വരുന്നുവെന്ന്.
ഒരു സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം അദ്ധ്യാപകരും പറയുന്നു, അവര്‍ പഠിപ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ വിജയത്തില്‍ അദ്ധ്യാപകരോടു നന്ദി പറയുന്നുവെന്ന്. പക്ഷേ അവരില്‍ 61 ശതമാനം പേരും വെളിപ്പെടുത്തുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരോടുള്ള കടപ്പാടില്‍ ഇടിവു വന്നിട്ടുണ്ടെന്നാണ്.
ഇതിനു വന്‍നഗരങ്ങളിലും ഗ്രാമങ്ങളിലും വലിയ അന്തരമില്ല. ഇക്കാര്യത്തില്‍ ദേശീയ ശരാശരി 61 ശതമാനമാണെങ്കില്‍ ദല്‍ഹിയില്‍ അദ്ധ്യാപകരില്‍ 71 ശതമാനം പറയുന്നത് വിദ്യാര്‍ത്ഥികളുടെ ഈ മനോഭാവത്തില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നുവെന്നാണ്. വിജയത്തില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ അദ്ധ്യാപകര്‍ക്കു നന്ദി പറയുന്നുണ്ടോ എന്ന വിഷയത്തില്‍ നടത്തിയ സര്‍വേ ഫലം ദേശീയ തലത്തില്‍ 72 ശതമാനമാണെങ്കില്‍ ദല്‍ഹിയില്‍ അത് 58 ശതമാനം മാത്രമാണ്.
എന്നാല്‍ അദ്ധ്യാപകരുടെ മനസോ? അവരില്‍ വന്‍ഭൂരിപക്ഷം ആഗ്രഹിക്കുന്നത് സാമ്പത്തിക പ്രതിഫലത്തേക്കാള്‍ അവര്‍ പഠിപ്പിക്കുന്ന കുട്ടികളില്‍നിന്നുള്ള നന്ദിയും കടപ്പാടുമാണ്. ഒരു കുട്ടിയെ എന്റെ ശിഷ്യന് എന്നു തിരിച്ചറിയുന്നതും ഒരു വിദ്യാര്‍ത്ഥി ഇത് എന്റെ അദ്ധ്യാപകന് എന്നു വിളിച്ചു പറയുന്നതുമാണ് അദ്ധ്യാപകരെ സന്തോഷിപ്പിക്കുന്നതെന്നാണ് പൊതുവേ അദ്ധ്യാപകരുടെ താല്പര്യം. 76 ശതമാനം പേര് ഈ അഭിപ്രായക്കാരാണെന്ന് പിയേഴ്സണ്‍ എന്ന ഏജന്‍സി നടത്തിയ സര്‍വേ ഫലം പറയുന്നു. 60 ശതമാനം പേരേ സാമ്പത്തിക നേട്ടമാണ് മുഖ്യമെന്നു പറഞ്ഞിട്ടുള്ളു. 62 ശതമാനം പേര് മാനേജ്മെന്റ് നല്കുന്ന അംഗീകാരമാണ് പ്രധാനമായി കാണുന്നതെന്നു പറയുന്നു.
സ്കൂള്‍ തലത്തില്‍ ഇന്നും അദ്ധ്യാപകര്‍ക്ക് അര്ഹമായത്രയുമില്ലെങ്കില് കൂടിയും അംഗീകാരവും ബഹുമതിയും കിട്ടുന്നുണ്ട്. എന്നാല്‍ കോളേജ് തലത്തിലേക്കെത്തുന്നതോടെ ഇതു കുറയുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്. 3,262 പേരില്‍ ദേശീയതലത്തില്‍ നടത്തിയ സര്‍വേയില്‍ 60 ശതമാനം പേര് കോളേജ് അദ്ധ്യാപകരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: