ന്യൂദല്‍ഹി: ഇന്ത്യയെ പൂര്‍ണമായും തകര്ക്കാന്പാക് ചാരസംഘടനയായ ഐഎസ്ഐ കറാച്ചി പ്രോജക്ട് എന്ന പദ്ധതി നടപ്പാക്കുകയാണെന്ന് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് യാസിന് ഭട്കല്. ഭീകരാക്രമണങ്ങളിലൂടെ മരണവും ഭീതിയും വിതച്ച് രാജ്യത്തിന്റെ യശസ് ഇല്ലാതാക്കുക എന്നതാണ് ഐഎസ്ഐ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ യാസിന് ഭട്കല് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.
2003 ലാണ് ‘കറാച്ചി പ്രോജക്ടി’ന് ഐഎസ്ഐ രൂപം നല്‍കിയത്. 2008 ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടന ഐഎസ്ഐയുടെ ഈ പദ്ധതി ഇന്ത്യയില്‍ നടപ്പാക്കിവരികയാണ്. കേന്ദ്രസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ജനങ്ങളുടെ ഇടയില്‍ ഭീതി വിതക്കാനും തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഐഎസ്ഐ നല്‍കുക പുറമേനിന്നുള്ള സഹായം മാത്രമായിരിക്കും. ഇന്ത്യയില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള പങ്ക് പാക്കിസ്ഥാന് ആഗ്രഹിക്കുന്നില്ലെന്ന് ഭട്കല് അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായാണ് സൂചന.
ഭീകരാക്രമണങ്ങള്‍ക്ക് ആഭ്യന്തരമായി പ്രവര്‍ത്തിക്കുന്ന തീവ്രസ്വഭാവ സംഘടനകളെ ഇവര്‍ കണ്ടെത്തുകയാണ് ചെയ്യുക. ഇന്ത്യയില്‍ നൂറോളം സ്ഫോടന പരമ്പരകളാണ് കറാച്ചി പ്രോജക്ടില്‍ ഐഎസ്ഐ ലക്ഷ്യമിടുന്നത്. 2008 ല്‍ ബാംഗ്ലൂരില്‍ നടന്ന ഭീകരാക്രമണത്തോടെ ഐഎസ്ഐയുടെ പദ്ധതി ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഇന്ത്യയില്‍ തുടങ്ങിവെച്ചു. എന്നാല്‍ ബാംഗ്ലൂര്‍ സ്ഫോടനം ഐഎസ്ഐ ഉദ്ദേശിച്ച രീതിയില്‍ നടത്താന്‍ ഭീകരര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ സ്ഫോടനപരമ്പരകളില്‍ നിരവധി നിരപരാധികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. അഹമ്മദാബാദ്, ജയ്പൂര്‍, ദല്‍ഹി എന്നിവിടങ്ങളിലെല്ലാം നടന്ന ആക്രമണങ്ങള്‍ കറാച്ചി പ്രോജക്ടിന്റെ ഭാഗമാണെന്ന് ഭട്കല് വിശദീകരിച്ചതായാണ് സൂചന. റിയാസ്, ഇഖ്ബാല്‍ ഭട്കല് എന്നിവരോടൊത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് കറാച്ചി പ്രോജക്ടിനെക്കുറിച്ച് അറിയുന്നതെന്നും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് സമ്മതിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ കൊടുംഭീകരരായ 30 പേര് സജീവമായി പ്രവര്‍ത്തിക്കുന്നതായും യാസിന് ഭട്കല് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: