കൊച്ചി: ഇന്ത്യന്‍ ഗ്രാന്‍ഡ് പിക്സ് 2013ല്‍ ഇടത്തരം സംരംഭകര്‍ക്ക് അവരുടെ ലോഗോ വോഡഫോണ്‍ മെക്ലറെന് മെഴ്സിഡസ് കാറുകളില്‍ പതിക്കാന്‍ അവസരം. ഒക്റ്റോബര്‍ 25 മുതല്‍ 27 വരെ ഡല്‍ഹിയില്‍ നടക്കുന്ന വോഡഫോണ്‍ ഡ്രൈവ് ഇന്‍ടു ദ ബിഗ് ലീഗ് (ഡിഐടിബിഎല്) മൂന്നാം സീസണിലേക്കാണ് വോഡഫോണ്‍ ഇന്ത്യയുടെ സംരംഭക വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വിസസ് (വിബിഎസ്) ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 15 വരെ സ്വീകരിക്കും. താല്‍പ്പര്യമുള്ള സംരംഭകര്‍ക്ക് www.vodafone.inigleague എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.
ഇടത്തരം സംരംഭകരുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ബ്രാന്‍ഡ് പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് വോഡഫോണ്‍ ഡ്രൈവ് ഇന്‍ടു ദ ബിഗ് ലീഗ് സീസണ് 3. കഴിഞ്ഞ രണ്ടു വര്‍ഷം മികച്ച പ്രതികരണമാണ് ലഭിച്ചത്. വളര്‍ച്ച കൈവരിക്കാന്‍ സാങ്കേതിക വിദ്യകള്‍ ഏതൊക്കെ തരത്തില്‍ ഉപയോഗപ്പെടുത്തി എന്ന് ലോകത്തെ അറിയിക്കാനുള്ള അവസരം കൂടുതല്‍ സംരംഭകര്‍ക്ക് നല്‍കുകയാണ് ഇതുവഴി വോഡഫോണ്‍ ചെയ്യുന്നതെന്ന് വോഡഫോണ്‍ ബിസിനസ് സര്‍വിസസ് ഡയരക്റ്റര് നവീന്‍ ചോപ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: