കൊല്ലം: ഏറ്റവുമധികം സംസ്കൃത ഹൈസ്കൂളുകളുള്ള രണ്ട് ജില്ലകളില്‍ ഒന്നായ ആലപ്പുഴയിലെ തുറവൂര്‍ സംസ്കൃത യൂണിവേഴ്സിറ്റി പ്രദേശിക കേന്ദ്രത്തിന് സ്വന്തമായി ഭൂമിയും കെട്ടിട സൗകര്യങ്ങളും ഉണ്ടാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്കൃത വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജി. ഗോപിനാഥന് അധ്യക്ഷനായ കണ്വെന്ഷന് അംഗീകരിച്ച പ്രമേയം സംസ്കൃത ദിനാഘോഷവേളയില്‍ മലപ്പുറം എം.എസ്. ശര്‍മ്മ, പ്രൊഫ. ജി. ശ്രൂനിവാസന്, ജി. ഗോപിനാഥന് എന്നിവര്‍ ചേര്‍ന്ന് സംസ്കൃ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ എം.സി. ദിലീപ്കുമാറിന് സമര്‍പ്പിച്ചു.
സമ്മേ ളനത്തില്‍ പ്രൊഫ. ജി. ശ്രീനിവാസന്, ഡോ. ബി. കരുണാകരന്, ആര്. മുരളീധരന് എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. ജഗദമ്മ ആദരിച്ചു.
ഗാന്ധിജയന്തിദിനം വരെ സംസ്കൃതപ്രചാരണമാസമായി ആചരിക്കാന്‍ സംരക്ഷണ സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ചേര്‍ത്തലയില്‍ സംസ്കൃത വിദ്യാഭ്യാസ സംരക്ഷണ സെമിനാറും തൃശൂര്‍ വിവേകോദയം ഹൈസ്കൂളില്‍ വെച്ച് സംസ്കൃത സം സ്കൃതി സംഗമവും നടക്കും. കരിക്കുലം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം എംഎസ്. ശര് മ്മയ്ക്ക് എഴുകോണ്‍ വിദ്യാപീഠത്തില്‍ സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: