പുനലൂര്‍: നീതി തേടുന്നവരുടെ ആരാധനാലയങ്ങളായി കോടതികള്‍ മാറണമെന്ന് എന്‍. പീതാംബരക്കുറുപ്പ് എംപി അഭിപ്രായപ്പെട്ടു. പുനലൂരില്‍ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ല. കൃത്യമായ സമയത്ത് നീതി ലഭ്യമാക്കുകയാണ് പ്രദാനം. കോടതി വിധികള്‍ സത്യസന്ധമായിരിക്കണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
കൊല്ലം-ചെങ്കോട്ട ബ്രോഡ്ഗേജ് പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കും. ഇതിനായി ഒരു സ്പെഷ്യല്‍ പാക്കേജ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ്. പുനലൂര്‍-ഗുരുവായൂര്‍ ട്രെയിന്‍ 14 മുതല്‍ ഓടിത്തുടങ്ങുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
പൊതുസമ്മേളനത്തിനു മുന്നോടിയായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. എസ്.സിരിജഗന് കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.
കൊല്ലം ജില്ലാ ജഡ്ജി അശോക് മേനോന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ.കെ.രാജു എംഎല്‍എ ആമുഖ പ്രഭാഷണം നടത്തി. കെ.ബി. ഗണേഷ്കുമാര് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്, ജില്ലാ ജഡ്ജി കെ.എ.രാജ്മോഹന്‍, പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഗ്രേസി ജോണ്‍, അഡ്വ. സഞ്ജയ്ഖാന്‍, അഡ്വ. അഞ്ചല്‍ പ്രസന്നകുമാര്‍, അഡ്വ. വിളക്കുടി രാജേന്ദ്രന്, അഡ്വ. കാസ്റ്റ്ലെസ് ജൂനിയര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: