നാഗ്പൂര്‍: യുപിഐ അധ്യക്ഷ സോണിയാ ഗാന്ധിയേയും പ്രധാനമന്ത്ര്ി മന്മോഹന് സിംഗിനേയും വിമര്‍ശിച്ചു കൊണ്ട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്.
സോണിയ ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട നേതാവാണെന്നും അവിടേക്ക്് തന്നെ കയറ്റിയയ്ക്കണമെന്നുമാണ്് ഉദ്ധവ് താക്കറെയുടെ പ്രസ്താവന.
നാഗ്പൂരിനടുത്തുള്ള രാംതെക് മണ്ഡലത്തില്‍ ശിവസേനയുടെ യോഗത്തില്‍ പ്രസംഗിക്കവെയാണ് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ രംഗത്തെത്തിയത്.
രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തില്‍ പ്രകോപിതനായ പ്രധാനമന്തി മന്മേഹന് സിംഗിനെ വിമര്‍ശിച്ചും ഉദ്ധവ് രംഗത്തെത്തി.
അതിര്‍ത്തിയില്‍ പാകിസ്ഥാനും ചൈനയും നിരന്തരം നുഴഞ്ഞുകയറിയിട്ടും ഇതുവരെ പ്രകോപിതനാകാതിരുന്നയാളാണ് മന്മോഹനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാക്കളോട് ക്ഷോഭിക്കുന്നതിന് പകരം ഇന്ത്യന്‍ മണ്ണില്‍ അതിക്രമിച്ച് കയറുന്ന പാകിസ്ഥാനോടും ചൈനയോടുമാണ് പ്രധാനമന്ത്രി പ്രക്ഷുബ്ധനാകേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: