ബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ ഉപഗ്രഹമായ ജി സാറ്റ്-7 വിജയകരമായി വിക്ഷേപിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഫ്രഞ്ച് ഗയാനയിലെ കൗറാവു തീരത്തു നിന്നായിരുന്നു റോക്കറ്റ് വിക്ഷേപണം നടന്നത്.
യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ അറെയ്ന്‍ 5 എന്ന പേടകത്തിലായിരുന്നു ഉപഗ്രഹത്തിന്റെ വിക്ഷേപണം.
ഇന്ത്യയുടെ അത്യാധുനികമായ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ്-7നെ 34 മിനിറ്റ് 25 സെക്കന്‍ഡ് കൊണ്ടാണ് അറെയ്ന്‍ 5 ഭ്രമണപഥത്തിലെത്തിച്ചതെന്ന് ഇന്ത്യന്‍ സ്പെയ്സ് റിസെര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) പറഞ്ഞു.
ഭൂമിയില്‍ നിന്ന് ഏകദേശം 36,000 കിമി ഉയരത്തിലാണ് ഉപഗ്രഹം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നതെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.
സെപ്റ്റംബര്‍ അവസാനത്തോടെ ഉപ്ഗ്രഹം പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടെ ഇന്ത്യന്‍ നാവിക സേനയ്ക്ക് 185 കോടിയുടെ ലാഭമാണ് ഉണ്ടാകുക. തീര നീരീക്ഷണത്തിനും പ്രതിരോധ സുരക്ഷയ്ക്കും സുപ്രധാനമാണ് ഉപഗ്രഹമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ പറഞ്ഞു.
ജി സാറ്റ്-7 ഭ്രമണപഥത്തിലെത്തിയതോടെ സൈനിക ആശയവിനിമയത്തിന് സ്വന്തമായി ഉപഗ്രഹങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു.
അമേരിക്ക, ബ്രിട്ടന്, ചൈന, ഫ്രാന്‍സ്, റഷ്യ എന്നിവയാണ് സ്വന്തമായി ഉപഗ്രഹങ്ങളുള്ള മറ്റു രാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: