കരുനാഗപ്പള്ളി: നൃത്തമാടി…. നടനമാടി…. ആനന്ദാമൃതംതൂകി…. കാര്വര്ണ്ണന്മാര് കരുനാഗപ്പള്ളിയെ ആനന്ദലഹരിയിലാക്കി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അയണിവേലിക്കുളങ്ങര ക്ഷേത്രത്തില്‍നിന്നും തുടങ്ങി കുറ്റിക്കാട്ട് ജംഗ്ഷന് വഴി ലാലാജി ജംഗ്ഷനിലൂടെ നീങ്ങിയ ശോഭയാത്രയും നമ്പരുവികാലയില്നിന്നും തുടങ്ങി ശക്തിപ്പറമ്പ്, കാഞ്ഞിരവേലില്‍, ആലുംകടവ്, മഠത്തില്‍മുക്ക്, സംഘപ്പുരമുക്ക്, കണ്ണമ്പള്ളി എന്നിവിടങ്ങളില്‍നിന്നും തുടങ്ങിയ ശോഭയാത്രയില്‍ മഹാശോഭയാത്രയായി മരുതൂര്‍ക്കുളങ്ങര ക്ഷേത്രത്തില്‍ സംഘമിച്ച് പടനായര്‍കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു. ശോഭയാത്രയ്ക്ക് ആഘോഷപ്രമുഖ് മനോജ് നേതൃത്വം നല്കി.
തൊടിയൂര്‍: പ്ലാവിളചന്ത, വൈക്കംപറമ്പ് ക്ഷേത്രം, അംബേദ്കര്‍നഗര്‍, കൊച്ചിലക്കാല, മുഴങ്ങോട്, മാരാരിത്തോട്ടം എന്നിവിടങ്ങളില്‍നിന്ന് തുടങ്ങിയ ശോഭയാത്ര മാലുമേല്‍ ക്ഷേത്രത്തില്‍ സമാപിച്ചു. ശോഭയാത്രയ്ക്ക് ആഘോഷപ്രമുഖ് രാജേഷ് നേതൃത്വംനല്കി.
ഇടക്കുളങ്ങര: അപ്പിച്ചേത്ത്, കോമളത്ത് കളരി, മഠത്തില്ക്ഷേത്രം, മുതലശ്ശേരിക്ഷേത്രം, ഉണ്ണൂലേത്ത് ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ആരംഭിച്ച ഘോഷയാത്ര മഹാശോഭയാത്രയായി ഇടക്കുളങ്ങര ദേവീക്ഷേത്രത്തില്‍ സമാപിച്ചു. ശോഭയാത്രയ്ക്ക് ആഘോഷപ്രമുഖ് ഗോപന് നേതൃത്വം നല്കി,
പാവുമ്പ: മണപ്പള്ളി, കറുത്തേരിമുക്ക്, അഴകിയകാവ് ക്ഷേത്രം, കാളിയന്ചന്ത, പാവുമ്പാക്കാളി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ആരംഭിച്ച ശോഭയാത്ര പാവുമ്പ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. ശോഭയാത്രയ്ക്ക് ആഘോഷപ്രമുഖ് സനു നേതൃത്വം നല്കി.
തഴവ: വിളയില്‍ ക്ഷേത്രം, പ്ലാവണ്ണൂര്ക്ഷേത്രം, വളാലില്മുക്ക്, പുലിമുഖംക്ഷേത്രം, മാമ്പുഴക്ഷേത്രം, കരിയപ്പള്ളി, ചരക്കത്തില്, മുന്പന്ശ്ശേരി ഗുരുമന്ദിരം, ആല്‍ത്തറമൂട് മുത്താരമ്മന്‍ ക്ഷേത്രം, പാറപ്പുറത്തുകാവ്, അരമത്തുമഠം, അയണിക്കാട് എന്നിവിടങ്ങളില്‍നിന്നും ആരംഭിച്ച ശോഭയാത്ര മഹാശോഭയാത്രയായി തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. ശോഭയാത്രയ്ക്ക് ആഘോഷപ്രമുഖ് ഉണ്ണി നേതൃത്വം നല്കി.
പുതിയകാവ്: പുതിയകാവ് ശ്രീഭഗവതിക്ഷേത്രം, സംഘപ്പുരമുക്ക്, വാഴയില്‍ ശ്രീദേവീക്ഷേത്രം, മരങ്ങാട്ടുമുക്ക് മനീശ്ശേരില് ദേവീക്ഷേത്രം, മാവോലില്‍ ദേവീക്ഷേത്രം, നീലികുളം വലിയവീട്ടില്‍ ക്ഷേത്രം, സംഘപ്പുരമുക്കിലെത്തി കല്ലുംമൂടുവഴി നീലികുളത്ത്നിന്ന് ആരംഭിക്കുന്ന ശോഭയാത്രയുമായി ചേര്‍ന്ന് ഇതോടൊപ്പം ആദിനാട് കൊച്ചുമാംമൂട്, മരങ്ങാട്ട്മുക്ക് വഴി മാവോലില്‍ എത്തി അവിടെനിന്നാരംഭിച്ച ശോഭയാത്ര മഹാശോഭയാത്രയായി കൊച്ചാലുംമൂട് വഴി ശക്തികുളങ്ങ ദേവീക്ഷേത്രത്തില്‍ സമാപിച്ചു. മഹാശോഭയാത്രയ്ക്ക് ആഘോഷപ്രമുഖ് ഹരി നേതൃത്വം നല്കി.
കുലശേഖരപുരം: അമ്പീലേത്ത് ദേവീക്ഷേത്രം, പൊടിക്കര ഭുവനേശ്വരീക്ഷേത്രം, മാമ്പറ ഭൂവനേശ്വരിക്ഷേത്രം, മണ്ണടിശ്ശേരി ക്ഷേത്രം, കുറുങ്ങപ്പള്ളി ദേവീക്ഷേത്രം, ചങ്ങന്‍കുളങ്ങര ശിവക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ആരംഭിച്ച ശോഭയാത്രകള്‍ വവ്വാക്കാവ് ഗുരുക്ഷേത്രത്തിന് മുന്നില്‍ സംഗമിച്ച്് മഹാശോഭയാത്രയായി പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സമാപിച്ചു. ശാഭയാത്രയ്ക്ക് ആഘോഷപ്രമുഖ് സുരേഷ് നേതൃത്വം നല്കി.
ഓച്ചിറ: വലിയകുളങ്ങര, കളകക്കത്തറ ദേവീക്ഷേത്രം, നക്കനാല്‍ പുറക്കാട്ട് ദേവീക്ഷേത്രം, കൊറ്റംമ്പള്ളി തഴക്കുഴി ദേവീക്ഷേത്രം, മഠത്തില്‍ കാരായ്മ പൊന്നമ്പള്ളി ക്ഷേത്രം, മേമന കളരിക്കല്‍ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ആരംഭിച്ച ശോഭയാത്രകള്‍ കല്ലൂര്‍മുക്കില്‍ സംഗമിച്ച് മഹാശോഭയാത്രയായി ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ സമാപിച്ചു. ശോഭയാത്രയ്ക്ക് ആഘോഷപ്രമുഖ് ഗിരീഷ് നേതൃത്വം നല്കി.
ക്ലാപ്പന: വരവിള ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച ഘോഷയാത്ര വള്ളിക്കാവ് ക്ഷേത്രത്തില്‍ സമാപിച്ചു. ശോഭയാത്രയ്ക്ക് ആഘോഷപ്രമുഖ് കണ്ണന് നേതൃത്വം നല്കി.
അമൃതപുരി: ശ്രായിക്കാട് പശ്ചിമേശ്വരം ദേവീക്ഷേത്രത്തില്‍നിന്നും ആരംഭിച്ച ശോഭയാത്ര, പനക്കട കാളി ക്ഷേത്രത്തില്‍ സമാപിച്ചു.
വിവിധ ശോഭയാത്രകള്‍ക്ക് ജില്ലാ താലൂക്ക് പ്രമുഖന്മാരായ ഓമനക്കുട്ടന്, എ. വിജയന്, ആര്. മോഹനന്, രാജേഷ്, സനല്‍, അദീഷ്, രാജീവ്, സന്തോഷ്, ഉണ്ണി, വിഷ്ണു, ദീപക്, കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വംനല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: