ബംഗളൂര്: നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റവും ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിവും നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ക്ലിപ്തവരുമാനക്കാരായ സര്‍വ്വീസ് പെന്‍ഷണര്‍മാര്‍ക്ക് ആവശ്യാധിഷ്ഠിത തോതില്‍ പെന്ഷന് ലഭ്യത ഉറപ്പുവരുത്താന്‍ ഭാരതീയ രാജ്യപെന്ഷനേഴ്സ് മഹാസംഘ് പരിശ്രമിക്കണമെന്ന് ഭാരതീയ മസ്ദൂര്‍ സംഘ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കുമാരി മംഗളാംബ ആഹ്വാനം ചെയ്തു.
ബാംഗ്ലൂര്‍ യശ്വന്തപൂരില്‍ എപിഎംസി ഓഡിറ്റോറിയത്തില്‍വെച്ചു 24,25 തീയ്യതികളില്‍ വെച്ചുനടന്ന ഭാരതീയ രാജ്യപെന്ഷനേഴ്സ് മഹാസംഘിന്റെ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍ സംഘടന ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും പെന്‍ഷണര്‍മാരുടെ ഏകസംഘടനയായ ബിആര്പിഎംഎസിന് കഴിയട്ടെ എന്നും പ്രത്യാശിച്ചു. അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി.എച്ച്.സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.പ്രഭാകരന് നായര്‍ സ്വാഗതം പറഞ്ഞു. ബിഎംഎസ് കര്‍ണ്ണാടക സെക്രട്ടറി ഡി.വി.രാമമൂര്‍ത്തി കേരള പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.ജി പുഷ്പാംഗദന്, ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് ഹാജി സബീര്‍ അഹമ്മദ്, എപിഎംസി അസോസിയേഷന് ജനറല്‍ സെക്രട്ടറി ജി.ചിക്കനരസിംഹ റെഡ്ഡി, എപിഎംഎസ് സ്ഥാപക പ്രസിഡണ്ട് എ.ശ്രീനിവാസന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മുഴുവന്‍ സര്‍വ്വീസ് പെന്‍ഷണര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും യാത്രാനിരക്കില്‍ 50 ശതമാനം ഇളവ് അനുവദിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെന്ഷന് സമ്പ്രദായം നിലനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹൗസ്മെയിന്റനന്സ് അലവന്‍സ് അനുവദിക്കുക, എല്ലാ സംസ്ഥാനങ്ങളിലും പെന്ഷന്ഭവന് നിര്‍മ്മിക്കുക, നിലവിലുള്ള പെന്‍ഷന്റെ 30 ശതമാനം വര്‍ദ്ധിപ്പിച്ച് നല്‍കുക, നിയമ സഭയിലും രാജ്യസഭയിലും പെന്‍ഷണര്‍മാര്‍ക്ക് നിശ്ചിത ശതമാനം സീറ്റ് സംവരണം നല്‍കുക, മരണാനന്തര ക്രിയകള്‍ക്ക് 10,000 രൂപ സഹായധനം അനുവദിക്കുക, ഒരു മാസത്തെ പെന്ഷന് ഉത്സവ ബത്തയായി അനുവദിക്കുക, 65 വയസ്സ് കഴിഞ്ഞ പെന്‍ഷണര്‍മാര്‍ക്ക് ഓള്‍ഡ് എയ്ജ് അലവന്‍സ് പെന്‍ഷന്റെ 10 ശതമാനം അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗം പാസ്സാക്കി.
പ്രഥമ സമ്മേളനത്തില്‍ സി.എച്ച്.സുരേഷ്(കേരളം) അഖിലേന്ത്യാ പ്രസിഡന്റായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ് താഴെ പറയുന്ന വരെ ഭാരവാഹികളായി നോമിനേറ്റ് ചെയ്തു.
എം.ജി.പുഷ്പാംഗദന് (കേരളം), എ.ശ്രീനിവാസ (കര്‍ണ്ണാടകം), ഭീംസെന്‍ സാഗര്‍(ഉത്തര്‍പ്രദേശ്) വൈസ് പ്രസിഡന്റുമാര്‍ ഹാജി സാബിര്‍ അഹമ്മദ് (ഉത്തര്‍പ്രദേശ്) ഘനശ്യാതിവാരി (ഹിമാചല്‍ പ്രദേശ്), ബി.എസ്.ഹാഡ(രാജസ്ഥാന്), ജനറല്‍ സെക്രട്ടറിമാര്‍, നാരായണന്ദാസ് അഹിര്‍വാര്‍ (മദ്ധ്യപ്രദേശ്) സത്യപ്രകാശ് അഖേല (ജാര്‍ഖണ്ഡ്), സുരേഷ്കുമാര്‍ ഗോസ്വാമി (യു.പി) ഭാസ്ക്കര്‍ റാവു കിണക്കാര് (ചത്തീസ്ഘഡ്), പ്രകാശ് തിവാരി (യു.പി), സെക്രട്ടറിമാര്‍, പി.എം.വാസുദേവന്‍ കേരള (ട്രഷറര്‍).
അഖിലേന്ത്യാ കമ്മിറ്റി അംഗങ്ങള്‍
പി.പ്രഭാകരന് നായര്‍, കെ.വി.അച്ചുതന്, എം ഭാസ്ക്കരന്‍(കേരള), ചിക്കനരസിംഹ റെഡ്ഡി (കര്‍ണ്ണാടക), രവീന്ദ്ര പുരോഹിത് (മഹാരാഷ്ട്ര), ഡി.വേദകുമാര്‍ ഷര്‍മ (ചത്തീസ്ഘഡ്), ലക്ഷ്മീ നാരായണ കുംണ്ടു, പശ്ചിമ ബംഗാള്‍, അക്ഷപഡ് ജോഷി (ഒറീസ്സ), ഉമാകാന്ത തിവാരി (പഞ്ചാബ്), അവിനാഷ് പ്രസാദ് (ബീഹാര്‍), ഓം പ്രകാശ് ഷര്‍മ്മ (ഉത്തര്‍പ്രദേശ്), ജനക് റാം (ജമ്മുകാശ്മീര്‍), അമര്‍സിംഗ്, മേത്ത (ഹിമാചല്‍ പ്രദേശ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: