ലണ്ടന്‍: അവസാന ദിവസം മഴ ഒഴിഞ്ഞുനിന്നതോടെ ആഷസ്പരമ്പരയില് ഓസ്ട്രേലിയന്‍ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു. ഇംഗ്ലണ്ടിനെ ഒന്നാമിന്നിംഗ്സില്‍ 377 റണ്‍സിന് പുറത്താക്കിയ കംഗാരുക്കള്‍ രണ്ടാമിന്നിംഗ്സില്‍ 6 വിക്കറ്റ്നഷ്ടത്തില്‍ 111 റണ്‍സ് നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മാറ്റ് പ്രയറിന്റെയും (47) ഗ്രെയിം സ്വാനിന്റെയും (34) മികവിലാണ് ഇംഗ്ലണ്ട് മാന്യമായ സ്കോറിലെത്തിയത്. ഓസ്ട്രേലിയക്കുവേണ്ടി ഫോക്നര്‍ നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. സ്റ്റാര്‍ക്ക് 3 വിക്കറ്റ് വീഴ്ത്തി.
ഓസ്ട്രേയിയുടെ രണ്ടാമിന്നിംഗ്സില്‍ മൈക്കിള്‍ ക്ലാര്‍ക്കും (28) വാട്സണും (26) മാത്രമാണ് അല്പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയത്. നിലംപതിച്ച ആറ് വിക്കറ്റുകളില്‍ നാലെണ്ണവും സ്വന്തമാക്കിയ സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ടിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാനം വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 1 വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് എന്ന നിലയിലാണ്. 9 വിക്കറ്റുകള്‍ കയ്യിലിരിക്കെ 180 റണ്‍സ്കൂടിയാണ് ഇംഗ്ലണ്ടിന് വിജയിക്കാന്‍ വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: