ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിലെ വനിതാ വിഭാഗത്തില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന സെറീന വില്യംസിന് ബലാറസ് താരം വിക്ടോറിയ അസാരങ്ക കനത്ത ഭീഷണിയാകും. സിന്‍സിനാറ്റി ടൂര്‍ണമെന്റില്‍ സെറീനയെ പരാജയപ്പെടുത്തിയ അസാരങ്ക മികച്ച ആത്മവിശ്വാസത്തിലാണ്. എന്നാല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തയ്യാറെടുക്കുകയാണ് സെറീന. മികച്ച തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നതെന്ന് സെറീന പറയുന്നു. ഗ്രാന്‍ഡ്സ്ലാം ആരംഭിക്കാന്‍ മണിക്കുറുകള്‍ മാത്രം അവശേഷിക്കേ താരങ്ങള്‍ കഠിന പരിശീലനത്തിലാണ്.
ഫ്രഞ്ച് ഒാപ്പണടക്കം എട്ട് കിരീടങ്ങള്‍ സെറീന ഈ വര്‍ഷം നേടിയിട്ടുണ്ട്. എന്നാല്‍ എല്ലാ മത്സരങ്ങളും പ്രതീക്ഷിച്ചതുപോലെ നടക്കണമെന്നില്ല. ഓസ്ട്രേലിയന്‍ ഓപ്പണില്‍ സ്ലോവന് സ്റ്റീഫന്സുമായുള്ള മത്സരം, വിംബിള്‍ഡണിലെ സാബിന് ലിസിക്കിയുമായുള്ള മത്സരം സിന്‍സിനാറ്റിയിലെ അസാരങ്കക്കെതിരായ മത്സരം ഇവിടെയെല്ലാം സെറീനക്ക് കാലിടറിയിരുന്നു. മികച്ച ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു ഈ തോല്‍വികള്‍ സംഭവിച്ചത്. അതിനാല്‍ യുഎസ് ഓപ്പണില്‍ അസാരങ്ക പ്രതീക്ഷ വയ്ക്കുകയാണ്. തന്റെ പിഴവുകള്‍ പരിഹരിച്ച് മുന്നേറാനുള്ള ശ്രമത്തിലാണ് സെറീനയും.
അസാരങ്ക മിച്ച തയ്യാറെടുപ്പോടെയാണ് യുഎസ് ഓപ്പണിന് എത്തിയിട്ടുള്ളത്. ഷറപ്പോവ പിന്മാറിയതിനാല് ശ്രദ്ധാകേന്ദ്രം ആകാനുള്ള സാധ്യതയും അസാരങ്കക്കുണ്ട്. വിജയവും ഗ്ലാമറിനൊപ്പം കൊണ്ടുപോകുക എന്ന രീതിയില്‍ അസാരങ്ക തിളങ്ങും. യുവതാരങ്ങളില്നിന്നും ആരെങ്കിലും കുറഞ്ഞ കുതികളായി മുന്നേറിയാല്‍ മാത്രമേ സാധ്യതകള്‍ തകിടം മറിയുകയുള്ളൂ.
വനിതാ വിഭാഗത്തില്‍ ഒന്നാമതായി സീഡ് ചെയ്യപ്പെട്ടിട്ടുള്ളത്. സെറീന വില്യംസാണ് ഈ മേധാവിത്തം തകര്‍ക്കാനാവും രണ്ടാം സീഡ് അസാരങ്കയുടെ ശ്രമം. റാഡ്വാന്സ്കയാണ് മൂന്നാമതായി സീഡ് ചെയ്യപ്പെട്ട വനിതാതാരം. സാറാ ഇറാനി നാലാം സീഡും മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ നാലി അഞ്ചാമതായി സീഡ് ചെയ്യപ്പെട്ടു. വോസ്നിയാക്കി ആറാം സീഡാണ്. തിങ്കളാഴ്ചയാണ് ഗ്രാന്‍ഡ്സ്ലാം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: