കൊച്ചി: വിദേശനാണയ നിക്ഷേപം വര്‍ധിപ്പിക്കാനായി ഐഡിബിഐ ബാങ്ക് എഫ്സിഎന്‍ആര്‍(ബി), എന്‍ആര്‍ഇ നിക്ഷേപങ്ങളിലുള്ള പലിശനിരക്ക് കൂട്ടി. ഇതുപ്രകാരം മൂന്നുവര്‍ഷവും അതിനുമുകളിലുമുള്ള എല്ലാ വിദേശ കറന്‍സികളിലുള്ള നിക്ഷേപങ്ങള്‍ക്ക് 100 ബേസിസ് പോയിന്റ് വര്‍ധന വരുത്തി.
മൂന്നുവര്‍ഷവും അതിനുമുകളില്‍ 7 വര്‍ഷം വരെയുള്ള എന്‍ആര്‍ഇ നിക്ഷേപത്തിന്മേല് 25 മുതല്‍ 50 ബിപിഎസ് വരെ വര്‍ധനവരുത്തി. ഇതുപ്രകാരം എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കായ 9.5 ശതമാനം വരെ ലഭിക്കും.
പുനപരിശോധനക്ക് വിധേയമായി 2013 ഓഗസ്റ്റ് 20 മുതല്‍ നവംബര്‍ 30വരെ ഇതു പ്രാബല്യത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: