ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേയ്ക്ക് മറ്റൊരു മലയാളി കൂടി. മലയാളിയായ ജയേഷ് ജോര്‍ജിനെ ഇന്ത്യന്‍ ‘എ’ ടീമിന്റെ മാനേജരായി നിയമിച്ചു.
എറണാകുളം സ്വദേശിയായ ജോര്‍ജ്ജ് കേരള ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി, എറണാകുളം ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു വരികയാണ് അദ്ദേഹം.
ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന പരമ്പരയിലായിരിക്കും ജയേഷ് ചുമതലയേല്‍ക്കുക. മലയാളികളായ സഞ്ജു വി സാംസണ്, ജഗദീഷ്, സച്ചിന് ബേബി എന്നിവര്‍ നേരത്തെ ന്യൂസിലാന്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ‘എ’ ടീമില്‍ ഇടംപിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: