കൊല്‍ക്കത്ത: രൂപയുടെ താഴോട്ടുള്ള പോക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടേയും പ്രീമിയം ഉത്പന്നങ്ങളുടെയും വില ഉയര്‍ത്തും. ഇറക്കുമതി ചെയ്യുന്ന ചോക്ലേറ്റ്, ഒലിവ് ഓയില്‍, കോസ്മെറ്റിക് ഉത്പന്നങ്ങള്‍, വിദേശ വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ്, മൊബെയില്‍ ഫോണ്‍, ലാപ്ടോപ് മുതലായവയുടെ വിലയില്‍ 4 ശതമാനത്തിനും 15 ശതമാനത്തിനും ഇടയില്‍ വര്‍ധനവ് ഉണ്ടാകും. വിലയിടിവ് ഉത്സവാഘോഷങ്ങള്‍ക്ക് ഇതിനോടകം തന്നെ മങ്ങല്‍ ഏല്‍പ്പിച്ചുകഴിഞ്ഞു.
ഇറക്കുമതി ചെയ്യുന്ന അസംസ്കൃത ഉത്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന വര്‍ധനവ് കാരണം ഇന്ത്യന്‍ കമ്പനികളും ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്തും. രാജ്യത്തെ മുന്‍ നിര ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ എല്‍ജി, സാംസങ്ങ്, പാനസോണിക്, വോഡാഫോണ്‍ തുടങ്ങിയവരും ഉടന്‍ തന്നെ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് 2-4 ശതമാനം വരെ വര്‍ധനവ് വരുത്തുമെന്നും ഇത് അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.
റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, എല്‍ ഇഡി, എല്‍സിഡി ടിവി, മൈക്രോവേവ് അവന് മുതലായവയുടെ വിലയില്‍ 3 മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധനവ് കഴിഞ്ഞ മാസം വരുത്തിയിരുന്നു. സപ്തംബറില്‍ വീണ്ടും വര്‍ധനവ് വരുത്തുകയാണെങ്കില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ വര്‍ധനവായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: